കാസര്‍കോട്: 86 കാരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ മണിയറ കോത്തിയിലെ നാരായണന്‍ (86)നെയാണ് വീട്ടിനുള്ളില്‍ വിഷം കഴിച്ചു അവശനിലയില്‍ കാണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ബന്ധുക്കള്‍ ഉടന്‍ തന്നെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് മരണപ്പെട്ടിരുന്നു. പരേതയായ ശാരദയാണ് ഭാര്യ. മക്കള്‍: സുകുമാരന്‍, തങ്കമണി, ദിവാകരന്‍, ശകുന്തള, ചന്ദ്രാവതി. സഹോദരങ്ങള്‍: പാര്‍വതി, ചന്തുക്കുട്ടി, രത്‌നകുമാര്‍, കമ്മാടത്തു, രാമചന്ദ്രന്‍.