മകന് എംബിബിഎസ് പ്രവേശനം ലഭിച്ചു: അയ്യപ്പന് സ്വര്‍ണ അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് കാറ്ററിങ് യൂണിറ്റ് ഉടമ

പത്തനംതിട്ട: മകനു എംബിബിഎസിന് പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് അയ്യപ്പന് സ്വര്‍ണത്തില്‍ നിര്‍മിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ചു ഒരു തെലുങ്കാന കുടുംബം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിങ് യൂണിറ്റ് ഉടമ അക്കാറാം രമേശാണ് 120 ഗ്രാം സ്വര്‍ണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നല്‍കിയത്. മകന്‍ അഖില്‍ രാജിന് എംബിബിഎസിന് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചിരുന്നു. തുടര്‍ന്ന് അക്കാറാം വാണിയും രമേശും മകനുവേണ്ടി ശബരി മലയില്‍ കാണിക്ക നേര്‍ന്നിരുന്നു. ഇപ്പോള്‍ എംബിബിഎസ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് അഖില്‍. തെലുങ്കാനയില്‍ നിന്നെത്തിയ ഒമ്പതംഗ സംഘം ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടിയാണ് കാണിക്കയര്‍പ്പിച്ചത്. പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ശ്രീകോവിലിനു മുന്നില്‍വച്ച് കാണിക്ക ഏറ്റുവാങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page