കാസര്‍കോട്: ഭക്ഷണത്തിന്റെ പണം നല്‍കാതെ പോയത് ചോദ്യം ചെയ്ത വിരോധത്തില്‍ ഉടമയെ ചീത്ത വിളിക്കുകയും അക്രമം കാണിച്ചതായും പരാതി. ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയിന്മേല്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. പൂച്ചക്കാട്ടെ റിലാക്‌സ് കഫേ റെസ്റ്റോറന്റ് ഉടമ കെ. അഷ്‌റഫിന്റെ പരാതി പ്രകാരം കാഞ്ഞങ്ങാട്ടെ ഫിനാന്‍സ് ഉടമ വെള്ളിക്കോത്തെ രമേശ (48)നും ഭാര്യ സതി (45)ക്കും എതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ജനുവരി ഒന്നിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്ത വിരോധത്തില്‍ ചീത്ത വിളിക്കുകയും കസേരകള്‍ വലിച്ചെറിഞ്ഞുവെന്നും ഭക്ഷണം കഴിക്കാനെത്തിയവര്‍ തിരികെ പോയെന്നും 10,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയതായും അഷ്‌റഫ് നല്‍കിയ പരാതിയില്‍ പറയുന്നു.
