ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് സ്വകാര്യ ചാനലിലെ ജീവനക്കാരന് ദാരുണാന്ത്യം

പുത്തൂര്‍: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്ക്. പുത്തൂര്‍ കെമ്മിഞ്ഞെ സ്വദേശിയും സ്വകാര്യ ചാനലിലെ ജീവനക്കാരനുമായ ചേതന്‍കുമാര്‍(44) ആണ് മരിച്ചത്. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മുഹമ്മദ് തൗഫിഖിനയും ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന പത്തുവയസുകാരന്‍ മനീഷിനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മണി-മൈസൂരു ദേശീയപാതയിലെ കബകയിലാണ് അപകടം. ഓട്ടോ ഇടിച്ചതോടെ ബൈക്കിലുണ്ടായിരുന്ന ചേതനും മനീഷും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ചേതനെ പുത്തൂരിലെ പ്രഗതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരിയുടെ മകന്‍ മനീഷിനൊപ്പം ചേതന്‍ മാതാവിന്റെ സഹോദരന്റെ വീട്ടില്‍ പോയി മടങ്ങവേയാണ് അപകടം. പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page