കൊല്ലം: കൊട്ടാരക്കരയില്‍ കോഴി കയറ്റി പോവുകയായിരുന്ന ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. അടൂര്‍, ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. എം.സി റോഡില്‍ കൊട്ടാരക്കര, സദാനന്ദപുരത്തു വച്ച് ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രോഗിയായ തമ്പിയെയും കൊണ്ട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു പോവുകയായിരുന്നു ആംബുലന്‍സ്.
