ടെക്‌സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വര്‍ധിപ്പിക്കുമെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്

പി പി ചെറിയാന്‍

സാന്‍ അന്റോണിയോ: ടെക്‌സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വര്‍ധിപ്പിക്കുമെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ അധ്യാപകര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
”അവര്‍ അടുത്ത തലമുറയിലെ സംരംഭകരെയും ശാസ്ത്രജ്ഞരെയും നേതാക്കളെയും പഠിപ്പിക്കുകയും നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു.” ഗവര്‍ണര്‍ പറഞ്ഞു. ”സംസ്ഥാനമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടെക്‌സസ് നമ്മുടെ അധ്യാപകര്‍ക്ക് ധനസഹായം നല്‍കുകയും പിന്തുണയ്ക്കുകയും വേണം.”
അധ്യാപകരുടെ ശരാശരി ശമ്പളം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 62,474 ആയി ഉയര്‍ത്തി. 25,000ല്‍ അധികം അധ്യാപകര്‍ക്ക് 575 മില്യണ്‍ ഡോളറിലധികം മെറിറ്റ് അധിഷ്ഠിത ശമ്പള വര്‍ധനവ് നല്‍കി.
സംസ്ഥാനത്തുടനീളമുള്ള പൊതു സ്‌കൂള്‍ പാഠ്യപദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനായി 500 മില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചു. ഇപ്പോള്‍, ഗവര്‍ണര്‍ അധ്യാപകരെ ആറ് അക്ക ശമ്പളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ഗവര്‍ണറും ടെക്‌സസ് നിയമസഭയും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ പീഡിപ്പിച്ചു; കല്യാണം കഴിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ടു, യുവാവിനെതിരെ കേസ്

You cannot copy content of this page