കാസര്‍കോട്: പള്ളിക്കര, പള്ളിപ്പുഴ പള്ളിയുടെ രേഖകള്‍ ലോക്കറില്‍ നിന്നു കടത്തിക്കൊണ്ടു പോയതായി പരാതി. പള്ളിപ്പുഴയിലെ മുനീറിന്റെ പരാതിയിന്മേല്‍ കീക്കാന്‍, റഹ്‌മത്ത് റോഡിലെ പി.പി ഹൗസില്‍ ഷൗക്കത്തലി പൂച്ചക്കാട് (45), നീലേശ്വരം കോട്ടപ്പുറത്തെ എന്‍.പി അബ്ദുല്‍ ജബ്ബാര്‍ (70) എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പള്ളിയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ടെന്നു കേസില്‍ പറയുന്നു. ഇതിനിടയില്‍ ജനുവരി 25ന് രാവിലെ 10.30 മണിയോടെ എന്‍.പി അബ്ദുല്‍ ജബ്ബാര്‍ കമ്മറ്റി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലോക്കറില്‍ സൂക്ഷിച്ച രേഖകള്‍ എടുത്തു കൊണ്ടു പോയി കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു കേസില്‍ കൂട്ടിച്ചേര്‍ത്തു.
