കോഴിക്കോട് : കോഴിക്കോട്ടു സ്വാകാര്യ ബസ് മറിഞ്ഞു മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ് എന്ന് ആശുപത്രി കേന്ദ്രങ്ങൾ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത് .അമിത വേഗതയാണ് കാരണമാണ് പറയുന്നു അപകടത്തില്‍ ബസിന്റെ മുൻഭാഗം തകർന്നു . പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തിൽ ഏർപ്പെട്ടു.
