പ്രശസ്ത നടി പുഷ്പലത വിടവാങ്ങി

ചെന്നൈ: പ്രശസ്ത നടി പുഷ്പലത (87) അന്തരിച്ചു. ചൈന്നൈ ടി. നഗറിലെ വസതിയിലായിരുന്നു അന്ത്യം.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ശാരദ, പാര്‍മകളേ പാര്‍, കര്‍പ്പൂരം, നാനും ഒരു പെണ്‍ തുടങ്ങിയവയാണ് പുഷ്പലത അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത ‘നഴ്‌സി’ ലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നടനും നിര്‍മ്മാതാവുമായ എ.വി.എം രാജനാണ് ഭര്‍ത്താവ്. നാനും ഒരു പെണ്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നിര്‍മ്മാതാവായ രാജനുമായി പ്രണയത്തിലായത്. പിന്നീട് വിവാഹിതരായി. 1999ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത ‘പൂവാസ’മാണ് പുഷ്പലത അഭിനയിച്ച അവസാന ചിത്രം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഷിറിയയില്‍ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു; തലയോട്ടിയില്‍ മുറിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി, വിദഗ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക് മാറ്റി

You cannot copy content of this page