കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 990 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. ബന്തിയോട്, അടുക്കയിലെ അബ്ദുല്ല (64), കര്‍ണ്ണാടക, കോട്ടേക്കാര്‍, ഹിദായത്ത് നഗറിലെ അബ്ബാസ് (47) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. രാത്രികാല വാഹന പട്രോളിംഗ് നടത്തുകയായിരുന്നു ഇന്‍സ്‌പെക്ടറും സിപിഒമാരായ മനുവും റിദേഷും. ഇതിനിടയില്‍ അടുക്കയില്‍ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. രോഗിയായ അബ്ദുള്ളയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയ ശേഷം വീട്ടുകാരെ വിളിച്ചു വരുത്തി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
