ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നു മുത്തലാഖും ചൊല്ലി ഭാര്യയെ വീട്ടില്‍ നിന്നിറക്കി; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ‘ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നു മുത്തലാഖും ചൊല്ലി’യെന്ന് പറഞ്ഞ് ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം. യുവതി നല്‍കിയ പരാതിയിന്മേല്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കും എതിരെ പൊലീസ് കേസെടുത്തു.പൈവളിഗെ, മണ്ടേക്കാപ്പ്, കൂടാല്‍മേര്‍ക്കളയിലെ ഉനൈറ(22) നല്‍കിയ പരാതി പ്രകാരം ഭര്‍ത്താവ് അബ്ദുല്‍ മിര്‍ഷാദ്, മാതാവ് സൈനബ, സഹോദരി റാഷിദ എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.2020 ഒക്ടോബര്‍ 30ന് ആണ് ഉനൈറയും അബ്ദുല്‍ മിര്‍ഷാദും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണസമയത്ത് 20പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നതായി പരാതിയില്‍ …

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചീമേനി കനിയാംന്തോലിലെ നിധിന്‍ ദാസ് (35) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പനിബാധിച്ചത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജൂണ്‍ ഒന്നിന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെളളിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. വി.കെ മോഹന്‍ദാസിന്റെയും ലിസിയുടെയും മകനാണ്. ഭാര്യ: ചിത്ര, മകള്‍: തീര്‍ത്ഥ്യ. സഹോദരി. ധന്യാദാസ്. (പൊതാവൂര്‍).

വന്‍ അപകടം നേരിട്ടുകാണാന്‍ അവസരം കാത്ത് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് തൊട്ട് മുന്നില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടേ കടന്നുപോകുന്ന ഹോട്ടലിനുമിടയില്‍ ഏതുനിമിഷവും തകര്‍ന്നു വീണേക്കാവുന്ന തരത്തില്‍ ഒരു കാട്ടുമരം ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു. കാറ്റും മഴയും രൂക്ഷമാവാനിരിക്കെ കടയുടമ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ നേരില്‍ കണ്ട് മരം മുറിച്ചുമാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. മരംമുറിക്കുന്നതിനോട് തങ്ങള്‍ക്ക് അനുകൂല മനോഭാവമാണെന്നും എന്നാല്‍ മരം മുറിക്കാനുള്ള അറിയിപ്പിന് ഒരു ക്വട്ടേഷന്‍ പോലും ലഭിച്ചില്ലെന്നായിരുന്നു മറുപടിയെന്ന് പറയുന്നു. മരത്തിന്റെ ചുവട്ടില്‍ ഉണങ്ങി പൊളളയായ മരത്തിന്റെ ശിഖരവും ഭീഷണി ഉയര്‍ത്തുന്നുണ്ട്. …

മോദി മൂന്നാം തവണയും പ്രധാനമന്ത്രി; മന്ത്രിമാരെ കണ്ടെത്താന്‍ എന്‍ഡിഎ. എംപി മാരുടെ യോഗം ഇന്ന്; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7.15ന്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി ഞായറാഴ്ച വൈകിട്ട് 7.15നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞയും അതോടൊപ്പമുണ്ടാവും. മന്ത്രിമാരെ തീരുമാനിക്കുന്നതിനു ലോക്‌സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ അംഗങ്ങളുടെ യോഗം ഇന്നു ചേരും. കേരളത്തില്‍ നിന്നു സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിമാരായേക്കുമെന്നു സൂചനയുണ്ട്. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിനു 272 സീറ്റ് വേണമെങ്കിലും ബിജെപിക്കു 240 സീറ്റേ തിരഞ്ഞെടുപ്പില്‍ നേടാനായുള്ളൂ. 16 സീറ്റ് നേടിയ എന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, 12 സീറ്റുള്ള നിധീഷ് …

ശാന്തയുടെ കണ്ണുനീരിന് മുന്നില്‍ അധികൃതര്‍ കണ്ണുതുറന്നില്ല; കാലപ്പഴക്കമേറിയ വീടു തകര്‍ന്നു, പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: കാലപ്പഴക്കമേറിയ വീട് തകര്‍ന്നുവീണു. വീട്ടിനകത്ത് ഉറങ്ങിക്കിടന്നവര്‍ മൂന്നു വയസുള്ള കുഞ്ഞിനെയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കന്യപ്പാടി, തല്‍പ്പനാജെ കോളനിയില്‍ ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. ശാന്ത, മകന്‍ ബാബു, മരുമകള്‍ പ്രസന്ന കുമാരി, ഇവരുടെ മൂന്നു വയസ് പ്രായമുള്ള മകന്‍ പ്രജീഷ് എന്നിവരാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നത്. പുലര്‍ച്ചെ എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബം കുട്ടിയേയും കൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ …

ഫോണ്‍വിളി എത്തിയതിന് പിന്നാലെ കാണാതായ ക്രിക്കറ്റ് താരം തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ജില്ലയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, നായ്ക്കാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകന്‍ മഞ്ജുനാഥ് നായക് (25)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി 11.30 മണിയോടെ ഒരു ഫോണ്‍ എത്തിയിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഫോണില്‍ സംസാരിച്ചു കൊണ്ടു തന്നെ വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ വീടിന് സമീപത്തെ മരക്കൊമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. …

ബേഡകം പഞ്ചായത്ത് മുന്‍ അംഗം തങ്കമ്മ ജോസ് അന്തരിച്ചു

കുറ്റിക്കോല്‍: അവിഭക്ത ബേഡകം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ തങ്കമ്മ ജോസ് (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാമ്പയ്ക്കല്‍ ജോസ്. മക്കള്‍: ജിന്‍സി ജോസ് (അധ്യാപിക), ജായസ് ജോസ് (പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പറക്കളായി), ജോഷി ജോസ് (മധ്യപ്രദേശ്). മരുമക്കള്‍: ഷാജി മുണ്ടയ്ക്കല്‍ (പ്രൊഫ.), ചിഞ്ചു തോമസ് മണിമല.

കന്യാനയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാക്കളെ അക്രമിച്ചു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷന്‍ കാറില്‍, പ്രതിഷേധവുമായി വിഎച്ച്പി

മംഗ്ളൂരു: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കു തടഞ്ഞു നിര്‍ത്തി യുവാക്കളെ അക്രമിച്ചു. വെള്ളിയാഴ്ച രാത്രി കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാനയിലാണ് സംഭവം. കന്യാനയിലെ പ്രകാശി(47)നും സുഹൃത്തിനുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ പ്രകാശ് പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിട്ള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ പ്രകാശും സുഹൃത്തും കന്യാനയില്‍ എത്തിയപ്പോള്‍ മറി കടന്ന കാര്‍ റോഡിന് കുറുകെയിട്ട് ബൈക്കു തടഞ്ഞു. കാറിനു സൈഡു കൊടുത്തില്ലെന്ന് ആരോപിച്ച് കാറില്‍ ഉണ്ടായിരുന്നവര്‍ വാക്കേറ്റം നടത്തുകയും പ്രകാശിനെയും സുഹൃത്തിനെയും ആക്രമിക്കുകയുമായിരുന്നുവെന്നു പറയുന്നു. ബഹളം …

ജനാധിപത്യ ഇന്ത്യ, പ്രതീക്ഷയും പ്രത്യാശകളും; കെഎംസിസിയുടെ സിമ്പോസിയം നാളെ

ദുബായ്: ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ ഇന്ത്യ,പ്രതീക്ഷയും പ്രത്യാശകളും എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. അബു ഹൈല്‍ കെ എം സി സി പി എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ 9ന് രാത്രി നടക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ദുബായ് കെ എം സി സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, ട്രഷറര്‍ ഡോ.ഇസ്മായില്‍ …

ഹൈദരാബാദ് ഫിലിംസിറ്റി സ്ഥാപകന്‍ റാമോജിറാവു അന്തരിച്ചു

ഹൈദരാബാദ്: ഈനാട് എം.ഡി.യും ഹൈദരാബാദ് റാമോജി ഫിലിംസിറ്റി സ്ഥാപകനുമായ റാമോജിറാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.ഈനാട്, ഇ.ടി.വി തുടങ്ങിയ വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയായ റാമോജിറാവു ആന്ധ്രയുടെ സജീവ മാധ്യമരംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. സിനിമാ നിര്‍മ്മാതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.തെലുങ്ക് സിനിമയില്‍ നാല് ഫിലിം ഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നല്‍കിയ …