കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. രതീഷ് ഒടയഞ്ചാല്‍, പരപ്പയിലെ അനന്തു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കാറ്റാംകവലയിലെ ഒരു കെട്ടിടത്തില്‍ എത്തിച്ചാണ് രതീഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. ഇപ്പോള്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പരാതി പ്രകാരം കഴിഞ്ഞ മാസം വെള്ളരിക്കുണ്ട് പൊലീസും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന സംഭവങ്ങള്‍ പുറത്തുവന്നത്.
