തിരുവനന്തപുരം: യുവാവിനെ ഊഞ്ഞാല്‍ കയറില്‍ കഴുത്തു കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര, മുണ്ടേലയിലെ പുത്തന്‍ വീട്ടില്‍ സിന്ധു കുമാര്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കേബിള്‍ ടിവി ജീവനക്കാരനാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഈ സമയത്ത് സിന്ധുകുമാര്‍ മദ്യ ലഹരിയിലായിരുന്നു. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയതായിരിക്കുമെന്നാണ് പൊലീസിന്റെ സംശയം.
