ത്രിശൂർ : തൃശ്ശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേതത്തിൽ ഉല്സവത്തിനു എത്തിച്ച ആന ഇടഞ്ഞു .കുളിപ്പിക്കുന്നതിനിടയിൽ പാപ്പാനെ കുത്തി മറിച്ചിട്ട ശേഷം ഉൽത്സാവക്കച്ചവടത്തിനു ആലപ്പുഴയിൽ നിന്ന് എത്തിയ ആനന്ദൻ എന്നയാളെ കുത്തി കൊലപ്പെടുത്തി .ആനയുടെ അക്രമത്തിൽ പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ് . വിരണ്ട ആന ഒന്നര കിലോമിറ്ററോളം ഓടിയ ശേഷം അവിടെ ഉണ്ടായിരുന്ന ഒരാളെയും ആക്രമിച്ചു. തുടന്ന് വീണ്ടും ഓടിയ ആനയെ പാപ്പാന്മാരും പിന്തുടർന്നു . ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം . പിന്നീട് പാപ്പാന്മാര് ചേർന്ന് ആനയെ തളച്ചു . മരിച്ച ആനന്ദിന്റെ മൃതദേഹം ചാവക്കാട് ആശുപത്രിയിൽ എത്തിച്ചു
