കാസര്‍കോട്: കുണ്ടംകുഴിയില്‍ നിന്നു കാണാതായ ജ്യോത്സ്യന്റെ ഭാര്യയും കാമുകനും ബേഡകം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തങ്ങള്‍ വിവാഹിതരായെന്നാണ് ഇരുവരും പൊലീസിനു മൊഴി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ സ്ത്രീയെ സ്വന്തം ഇഷ്ടത്തിനു വിട്ടു. ഇതോടെ കാണാതായ സ്ത്രീ ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം പോയി. ഫെബ്രുവരി ഒന്നിനാണ് കുണ്ടംകുഴി ശ്രീനിലയത്തിലെ ശ്രീകല (52)യെ കാണാതായത്. രാവിലെ 8 മണിക്കും രാത്രി 10.45നും ഇടയിലാണ് കാണാതായത്. ‘ഞാന്‍ പോകുന്നു’ വെന്നു കുറിപ്പ് എഴുതി വച്ച ശേഷമാണ് ശ്രീകല പോയതെന്നു ഭര്‍ത്താവ് ബേഡകം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീകല തലശ്ശേരി, പാറാല്‍, രായരോത്ത് ഹൗസില്‍ സുരേഷ് കുമാറിന്റെ കൂടെയുള്ളതായി കണ്ടെത്തി. ഇരുവരോടും ഹാജരാകാനും പൊലീസ് നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം സുരേഷ് കുമാറും ശ്രീകലയും തിങ്കളാഴ്ചയാണ് ബേഡകം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. തങ്ങള്‍ വിവാഹിതരായെന്നും ഒന്നിച്ചു താമസിക്കാനാണ് തീരുമാനമെന്നും ഇരുവരും പൊലീസിനു മൊഴി നല്‍കി. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ശ്രീകലയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. സുരേഷ് കുമാറും ശ്രീകലയും സഹപാഠികളാണ്. സുരേഷ് നേരത്തെ വിവാഹിതനാണെങ്കിലും വിവാഹമോചനം നേടിയിരുന്നു. സഹപാഠികളുടെ കൂട്ടായ്മ വഴിയാണ് ഇരുവരും വീണ്ടും പരിചയം പുതുക്കിയതും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതെന്നും പറയുന്നു.
