കാസര്‍കോട്: ഹൊസ്ദുര്‍ഗ്, ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ താമസക്കാരായ രണ്ടു യുവതികള്‍ ഒളിച്ചോടി. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാവുങ്കാല്‍, പുലയനടുക്കത്തെ മെറിന്‍ തോമസി (24)നെ ഫെബ്രുവരി ഒന്നിനാണ് കാണാതായത്. മംഗ്‌ളൂരുവിലേക്ക് ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വച്ച് വെള്ളിക്കോത്ത് സ്വദേശിയായ ഇര്‍ഫാന്‍ സലിം എന്ന യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്നു പിതാവ് തോമസ് കെ ജോസഫ് ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പള്ളത്തടുക്ക, പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ശിവപ്പയുടെ മകള്‍ മഞ്ജുള (19)യെ ഫെബ്രുവരി 3നാണ് കാണാതായത്. അയല്‍പക്കത്തു താമസിക്കുന്ന ബിര്‍മ്മ എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നവെന്നു മാതാവ് ലളിത ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കര്‍ണ്ണാടക, ബാഗല്‍കോട്ട സ്വദേശികളാണ് ലളിതയും കുടുംബവും.
