യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ നോട്ടിരട്ടിപ്പ് ഇടപാട് തര്‍ക്കം; മൂന്നു പേര്‍കൂടി കസ്റ്റഡിയില്‍, പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുന്നു

കാസര്‍കോട്: പട്ടാപ്പകല്‍ നഗരത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമെന്ന് സൂചന. പഴയ 2000 രൂപയുടെ നോട്ടുകള്‍ മാറി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആന്ധ്ര സ്വദേശികളെ ഹനീഫ് തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം. ഹനീഫും സംഘവും പണം വാങ്ങിയ ശേഷം മൂന്നാഴ്ച കഴിഞ്ഞിട്ടും തിരിച്ചു നല്‍കാതെ കബളിപ്പിക്കുകയായിരുന്നവെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഹനീഫയുടെ കൂട്ടാളികളായ 3 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട് നഗരത്തിലെ ഒരു ഹോട്ടലിന്റെ മുന്നില്‍ വച്ചാണ് മേല്‍പറമ്പ് …

സോഷ്യല്‍ മീഡിയ വഴി കലാപമുണ്ടാക്കാന്‍ ശ്രമം; ചെറുവത്തൂരിലെ മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ കേസെടുത്തു

കാസര്‍കോട്: സോഷ്യല്‍മീഡിയ വഴി സമാധാന അന്തരീക്ഷം തകര്‍ക്കും വിധം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ചെറുവത്തൂരിലെ വനിതാലീഗ് നേതാവിനെതിരെ ചന്തേര പൊലിസ് കേസെടുത്തു. മടക്കര മുഴക്കീല്‍ സ്വദേശി ഇവി ഷാജിയുടെ പരാതിയിലാണ് നഫീസ പൂമാടത്തിനെതിരെ കേസെടുത്തത്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നഫീസ. ഈമാസം 13ന് വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂര്‍ മടക്കരയില്‍ മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷം നടന്നിരുന്നുഇതിനിടയില്‍ തുരുത്തിയിലെ പള്ളി ആക്രമിച്ചുവെന്ന വ്യാജ പ്രചാരണം നഫീസത്ത് വാട്‌സ്ആപ്പ് വഴി നടത്തുകയായിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ തുരുത്തി ജമാഅത്ത് …

ട്രെയിനിലെ സീറ്റിനടിയില്‍ ഉപേക്ഷിച്ച നിലയില്‍ 715 ഗ്രാം കഞ്ചാവ്; റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ഓപ്പറേഷന്‍ രക്ഷിതയുടെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയില്‍ ട്രെയിനിന്റെ സീറ്റിനടിയില്‍ ഉപേക്ഷിച്ച നിലയില്‍ 715 ഗ്രാം കഞ്ചാവ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഭാവ്‌നഗര്‍ കൊച്ചുവേളിഎക്‌സപ്രസിന്റെ പിറകിലെ ജനറല്‍ കോച്ചിലാണ് കഞ്ചാവ് കണ്ടെത്തിയത്. കറുത്ത ഷോള്‍ഡര്‍ ബാഗിലിലെ പോളിത്തീന്‍ കവറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ 100 ചെറിയ പോളിത്തീന്‍ കവറുകളും ഷോള്‍ഡര്‍ ബാഗിനകത്തുണ്ടായിരുന്നു. കഞ്ചാവ് വില്‍പനക്കായി കൊണ്ടുപോകുന്നതായി സംശയിക്കുന്നു. റെയില്‍വേ പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം …

‘വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വഴി കണ്ടത് പോക്‌സോ കേസ്’; മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ നിരപരാധി, വെറുതെവിട്ടു

കോഴിക്കോട്: പരീക്ഷാ ഡ്യൂട്ടിക്കിടെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ചു എന്ന കേസില്‍ പ്രതിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു. നിരപരാധിയാണെന്നു കണ്ടതിനെ തുടര്‍ന്ന് കൊടുവള്ളി മാനിപുരം കളരാന്തിരി ചന്ദനം പുറത്ത് അബ്ദുല്‍ മജീദിനെ കോഴിക്കോട് ജില്ലാ സ്‌പെഷല്‍ പോക്‌സോ കോടതി വിട്ടയക്കുകയായിരുന്നു. 2022 ഓഗസ്റ്റ് 29ന് ഓണപ്പരീക്ഷയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. കുട്ടിയുടെ മാതാവ് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ദുരുപയോഗം ചെയ്ത് കെട്ടിച്ചമച്ച കേസാണെന്നും പരീക്ഷാ …

ഹല കാസ്രോട് ഗ്രാന്‍ഡ് ഫെസ്റ്റ്; പ്രവാസി മഹോത്സവം; വിജയികള്‍ക്കുള്ള ബുള്ളറ്റ് വിതരണം ഇന്ന് വൈകീട്ട്

കാസര്‍കോട്: കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ ഹല കാസ്‌റോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് പ്രവാസി മഹോത്സവ നറുക്കെടുപ്പു വിജയികള്‍ക്കുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വിതരണം ഇന്ന് വൈകീട്ട് നാലിന് ചെമനാട് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നടക്കും. നാട്ടിലുള്ള മുഴുവന്‍ പ്രവാസികളുംപങ്കെടുക്കണമെന്ന് ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിസന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ എന്നിവര്‍ അറിയിച്ചുരണ്ടാം സമ്മാനവും മൂന്നാം സമ്മാനവും നേടിയവര്‍ക്കുള്ള മൊബൈലും ടാബും നേരത്തെ …

നഷ്ടമായത് സാധാരണക്കാരിലേക്ക് സിനിമയെത്തിച്ച പ്രവര്‍ത്തകനെ; കാസര്‍കോട് ഫിലിം സൊസൈറ്റിയെ രാജ്യത്തെ മികച്ച ഫിലിം സൊസൈറ്റിയാക്കി; പിഎം മുരളീധരന്റെ സംസ്‌കാരം വൈകീട്ട്

കാസര്‍കോട്: സാമൂഹിക പ്രാധാന്യമുള്ള സിനിമകളെ സാധാരണക്കാരിലേക്ക് എത്തിച്ച കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ അമരക്കാരനെയാണു പി.എം.മുരളീധരന്‍ മാഷുടെ മരണത്തിലൂടെ നാടിനു നഷ്ടമായത്. കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രധാനികളില്‍ ഒരാളായിരുന്നു. കുട്ടികള്‍ക്കായി ആദ്യമായി ചലചിത്രോല്‍സവം സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കാസര്‍കോട് ഫിലിം സൊസൈറ്റിയെ കേരളത്തിലെ ഏറ്റവും ഗംഭീരമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റികളില്‍ ഒന്നാക്കി മാറ്റിയത് മുരളി മാഷായിരുന്നു. കാസര്‍കോട്ട് അധ്യാപക ജോലിയില്‍ എത്തിയതോടെ 1975 മേയിലാണ് ഇദ്ദേഹം കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായത്.ഇത് രാജ്യത്തെ പ്രധാനപ്പെട്ട …

കാസര്‍കോട് ഗവ. കോളേജ് പൂര്‍വവിദ്യാര്‍ത്ഥി കുടുംബ സംഗമം ‘രണ്ടാമൂഴം’ ശനിയാഴ്ച

കാസര്‍കോട്: ഗവണ്‍മെന്റ് കോളേജില്‍ 1985-90 കാലത്ത് പഠിച്ചവരുടെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം, ‘രണ്ടാമൂഴം’ ശനിയാഴ്ച കോളേജില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ, സിഎച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, കവി മുരുകന്‍ കാട്ടാക്കട, ഡോ. ഖാദര്‍ മാങ്ങാട്, ഡോ.പ്രസാദ്, സിനിമാ നടി പാര്‍വതി, പ്രമോദ് രാമന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഈവന്റ് ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ ടി കെ അധ്യക്ഷത വഹിക്കും. അധ്യാപകരെ …

ഉദുമയില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ കഞ്ചാവ് പിടികൂടി; ആസാദ് നഗര്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: ഉദുമ നമ്പ്യാര്‍ കീച്ചലില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 1.100 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുഡ്‌ലു ചൗക്കി ആസാദ് നഗറിലെ എം അഹമ്മദിനെ അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നമ്പ്യാര്‍ കീച്ചലില്‍ എത്തിയത്. പ്രൈവറ്റ് ഓട്ടോയെ കണ്ട് സംശയം തോന്നിയ എക്‌സൈസ് തടഞ്ഞ് നിര്‍ത്തി …

ട്രെയിൻ ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാൽ പണമടയ്ക്കണം, നിരക്ക് ഇങ്ങനെ

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എംപി വെമിറെഡ്ഡി പ്രഭാകര്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ നല്‍കിയത്. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകണം. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്. സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ …

നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഉപ്പള സ്വദേശി മീശ റൗഫ് പിടിയിൽ

മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഉപ്പള സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൾ റൗഫ് എന്ന മീസ് റൗഫിനെ (48) മംഗളൂരു സിറ്റി പൊലീസ് ആണ് പിടികൂടിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. മംഗളൂരുവിലും കേരളത്തിലുമായി 25 ക്രിമിനൽ കേസുകളിൽ പ്രതിയാണ് റൗഫ്. കാവൂർ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം കവർച്ച നടത്താൻ ഗൂഢാലോചന നടത്തിയ കേസും 2020 ൽ കൊണാജെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ച് …

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാറിലുണ്ടായിരുന്ന ആൾ പുറത്തിറങ്ങിയില്ല; യുവാവ് കാറിൽ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മൃതദേഹം കണ്ടത്. വൈകിട്ട് നാലു മുതൽ ഈ കാര്‍ പരിസരത്ത് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. കാറിനുള്ളിൽ നിന്നും ആരും ഇറങ്ങാത്തത് കണ്ടതിനെതുടര്‍ന്ന് രാത്രിയിൽ നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. കാറിന്‍റെ പിൻസീറ്റിലെ ഗ്ലാസ് തകര്‍ത്താണ് ഡോര്‍ തുറന്ന് യുവാവിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബെംഗളൂരുവിൽ ഷെഫ് ആയി ജോലി …

പട്ടാപകൽ കാസർകോട് നഗരത്തിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തെ കർണാടകയിൽ പിടികൂടി; സംഘത്തെ പിടികൂടിയത് കർണാടക പൊലീസിന്റെ സഹായത്തോടെ, മേൽപ്പറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സംശയം

കാസർകോട്: പട്ടാപകൽ മേൽപ്പറമ്പ് സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തെ കർണാടകയിൽ പിടികൂടി. കർണാടക പൊലീസിന്റെ സഹായത്തോടെ ഹാസൻ സകലേശ് പുരയിൽ വച്ചാണ് സംഘത്തെ വൈകിട്ട് പിടികൂടിയത്. കാസർകോട് ജില്ലാ പൊലീസ് ചീഫിന്റെ വിവരത്തെ തുടർന്ന് കർണാടക പൊലീസും ആന്ധ്ര പൊലീസും തട്ടിക്കൊണ്ടുപോയ വാഹനത്തെ തിരയുകയായിരുന്നു. മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് അഞ്ചംഗ ആന്ധ്ര സ്വദേശികൾ ബുധനാഴ്ച ഉച്ചയ്ക്ക് കാസർകോട് നഗരത്തിൽ വച്ച് തട്ടിക്കൊണ്ടുപോയത്. അശ്വനി നഗറിലെ ഒരു ഹോട്ടലിന്റെ മുന്നിൽ വച്ച് സംഘം ബലമായി കാറിൽ …

കോവിഡ് കാലത്ത് പൊലീസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഏരിയാൽ സ്വദേശിയായ 21 കാരന് രണ്ടര വർഷം തടവും 50,000 രൂപ പിഴയും

കാസർകോട്: പൊലീസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് രണ്ടര വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ഏരിയാൽ സ്വദേശിയും ഉളിയത്തടുക്ക ബ്ലൂ മൂൺ അപാർട്മെന്റിൽ താമസക്കാരനുമായ ബീരാൻ അജ്മൽ അമാനെ(21)യാണ് കാസർകോട് അസിസ്റ്റന്റ് സെഷൻസ് ജഡ്‌ജ്‌ കെ പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവും കൂടി അനുഭവിക്കണം. കോവിഡ് കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2020 മെയ് 5 നു എസ് പി നഗറിൽ നടന്ന വാഹന പരിശോധനയ്ക്കിടെ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങി, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നെല്ലിക്കുന്ന് കടപ്പുറം സ്വദേശി കുറ്റിപ്പുറത്ത് പിടിയിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. നെല്ലിക്കുന്ന് കടപ്പുറം സ്വദേശി രതീഷ്(42) ആണ് പിടിയിലായത്. വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ കെ അജിത യുടെ നേതൃത്വത്തിൽ മലപ്പുറം കുറ്റിപ്പുറത്തുനിന്ന് അതിസമർത്ഥമായി പിടികൂടുകയായിരുന്നു. കാസകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. 2020 ലും പിന്നീട് പല പ്രാവശ്യവും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ …

കാസര്‍കോട് നഗരത്തിലെ ഹോട്ടല്‍ പരിസരത്തു നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; സംഘം എത്തിയത് ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍

കാസര്‍കോട്: പട്ടാപ്പകല്‍ യുവാവിനെ കാറിലെത്തിയ സംഘം ഹോട്ടല്‍ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ടൗണിലെ അശ്വനി നഗറിലെ ഒരു ഹോട്ടലിന് മുന്നില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. നാലംഗ സംഘമാണ് കാറിലെത്തിയതെന്ന് പറയുന്നു. ആന്ധ്രപ്രദേശ് രജിസ്‌ട്രേഷന്‍ എപി 40 ഇയു 4077 എന്ന നമ്പര്‍ കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും ഏതാനും നാട്ടുകാരായ ആളുകളുമാണ് സംഭവത്തിന്റെ ദൃസാക്ഷികള്‍. സെക്യൂരിറ്റി ജീവനക്കാരനാണ് പൊലിസിനെ വിവരം അറിയിച്ചത്. ഹോട്ടല്‍ പരിസരത്ത് എത്തിയ യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ …

മക്കളുടെ ട്യൂഷന്‍ ടീച്ചറോടൊപ്പം ഭാര്യ ഒളിച്ചോടി, അവരുടെ ‘ചുംബന സെല്‍ഫി’ പങ്കുവച്ച് ഭര്‍ത്താവ്, ‘അവളെ തിരികെ വേണ്ട’

ഒളിച്ചോട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍വിവാഹിതയായ യുവതി ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മക്കളുടെ ട്യൂഷന്‍ ടീച്ചറോടൊപ്പം ഒളിച്ചോടിയ സംഭവം വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും തിരികൊളുത്തി. യുവതിയുടെ ഭര്‍ത്താവ് തന്റെ കുടുംബത്തിന്റെ രേഖകളും ഫോട്ടോഗ്രാഫുകളും നിറഞ്ഞ ഒരു ഫയല്‍ പിടിച്ച് ക്യാമറയ്ക്ക് മുന്നില്‍ നേരിട്ട് സംസാരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ എക്‌സില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. ഇത് എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ല. ഫോട്ടോകളടങ്ങിയ ഫയല്‍ കൈയില്‍ പിടിച്ചുകൊണ്ട് സംസാരിക്കുന്ന യുവതിയുടെ ഭര്‍ത്താവാണ് …

തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷം; പച്ചിലമ്പാറയില്‍ യുവാവിനെ തടഞ്ഞുവച്ച് സിമന്റ് കട്ട കൊണ്ട് എറിഞ്ഞു പരിക്കേല്‍പ്പിച്ച അഞ്ചു സ്ത്രീകള്‍ക്കെതിരെ കേസ്

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ഉപ്പള പച്ചിലമ്പാറയില്‍ നടന്ന മുസ്ലീംലീഗ് വിജയാഹ്‌ളാദ പ്രകടനത്തിനിടെ യുവാവിനെ തടഞ്ഞുവച്ച് അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും സിമന്റ് കട്ടകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ 5 സ്ത്രീകള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മുസ്ലീംലീഗ് പ്രവര്‍ത്തകനായ മഷ്‌കൂറി(27)ന്റെ പരാതിയിലാണ് കേസെടുത്തത്. പച്ചിലമ്പാറയിലെ സെയ്‌ല(23), അമീറ(27), ഉസ്‌ന(20), ആമിന(45) അവ്വ(45) എന്നിവര്‍ക്കതിരെയാണ് കേസെടുത്തത്. വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം വോട്ടെണ്ണല്‍ ദിവസം തങ്ങളുടെ വീടാക്രമിച്ചെന്നും കല്ലെറിഞ്ഞ് …

യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചെറിയ പാക്കറ്റുകളിലാക്കി വില്‍പന; കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവുമായി വരികയായിരുന്ന യുവാവ് മഞ്ചേശ്വരത്ത് പിടിയില്‍

കാസര്‍കോട്: കിസ്തുമസ്-ന്യൂയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവു കടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് മൊറാദാബാദ് മഹ്ലാക്പൂര്‍ മാഫി സ്വദേശി നാജീര്‍(35) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 10 മണിയോടെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ ഇ സന്തോഷ് കുമാറും സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. മഞ്ചേശ്വരം കുമ്പള ഭാഗങ്ങളിലെ യുവാവക്കള്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും നല്‍കാനായി ചെറു പാക്കറ്റുകളില്‍ നിറച്ച കഞ്ചാവാണ് …