ബംഗ്‌ളൂരു: രണ്ടു വര്‍ഷത്തിനിടെ 311 തവണ ട്രാഫിക് നിയമം ലംഘിച്ചയാളുടെ സ്‌കൂട്ടര്‍ ബംഗ്‌ളൂരു പൊലീസ് പിടിച്ചെടുത്തു. ഇത്രയേറെ തവണ ഗതാഗത നിയമം ലംഘിച്ച യുവാവില്‍ നിന്നു രണ്ടു വര്‍ഷത്തിനിടയില്‍ പല തവണയായി ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ബംഗ്‌ളൂരു സ്വദേശിയായ സുദീപിന്റെ സ്‌കൂട്ടറാണ് ബംഗ്‌ളൂരു സിറ്റി മാര്‍ക്കറ്റ് ട്രാഫിക് പൊലീസ് പിടിച്ചെടുത്തത്. ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചു വാഹനമോടിക്കല്‍, ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കല്‍, അമിത വേഗം എന്നിവ ട്രാഫിക് ക്യാമറകളില്‍ രേഖപ്പെട്ടതിനാണ് ഫൈന്‍ ഇട്ടത്.
