അഭിരാമിന്റെ കൊലയ്ക്ക് പിന്നിൽ പ്രണയവുമായി ബന്ധപ്പെട്ട തർക്കം?, ഇൻസ്റ്റയിൽ സന്ദേശം അയച്ച് വിളിച്ചുവരുത്തി; പെൺകുട്ടി അടക്കം മൂന്നു പേർ കസ്റ്റഡിയിൽ, കൊല്ലാൻ ലക്ഷ്യമിട്ടത് മറ്റൊരു വിദ്യാർത്ഥിയെ
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ 17 കാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്ന് പ്രതിയുടെ മൊഴി. ലക്ഷ്യമിട്ടത് അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നുവെന്നും അവനെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോഗിക്കാൻ ശ്രമിച്ചെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ അഭിരാം അതിന് തയ്യാറായില്ലെന്നും പിന്നാലെ നടന്ന തർക്കത്തിനിടെ കൊലപാതകം നടന്നു എന്നുമുള്ള മൊഴിയാണ് പുറത്തുവരുന്നത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ വെച്ച് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച …