ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൺ പ്രസിഡന്റായി റവ. ജോൺസൺ തരകൻ തെരഞ്ഞെടുക്കപ്പെട്ടു


 പി പി ചെറിയാൻ

ഡാളസ് /ബാങ്കോക്ക് (തായ്‌ലൻഡ്): ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. തായ്‌ലൻഡിൽ നടന്ന സംഘടനയുടെ ഏഷ്യ പസിഫിക് റീജിയണൽ സമ്മേളനത്തിലാണിത് . നാല് വർഷമായി ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം . മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

ഏഷ്യ പസിഫിക് മേഖലയിലെ 23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. റവ. ജോൺസൺ തരകന്റെ നേതൃത്വത്തിൽ ഏഷ്യ പസിഫിക് മേഖലയിലെ സഭാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു.

1997 മുതൽ 2004 വരെ ജോൺസൺ ചർച്ച് ഓഫ് ഗോഡിന്റെ കൗൺസിൽ അംഗമായി രുന്നു. 2006 മുതൽ 2012 വരെ ഇന്ത്യയിലെ നാഗ്പൂരിൽ ചർച്ച് ഓഫ് ഗോഡ് മിനിസ്ട്രികളുടെ പ്രസിഡന്റായി പ്രവർത്തിച്ചു. 2012 ഒക്ടോബർ 30-ന് ചർച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റായും ഏകകണ്ഠമായി തിരഞ്ഞൈടുക്കപ്പെട്ടിട്ടുണ്ട്. നിയമത്തിലും ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദത്തിന് പുറമേ, ദിവ്യത്വത്തിലും കലയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page