നമ്മുടെ റേഡിയോ’ ആപ്പ് ആഗോളതലത്തിൽ പുറത്തിറക്കി; താരനിരയും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു


പി പി ചെറിയാൻ
ഡാളസ് :അമേരിക്കയിലെയും ഇന്ത്യയിലെയും ശ്രോതാക്കളെ ബന്ധിപ്പിച്ചുകൊണ്ടു ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്ത വർണ്ണാഭമായ ചടങ്ങിൽ ‘നമ്മുടെ റേഡിയോ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഔദ്യോഗിക പ്രവർത്തനം കേരളം പിറവി ദിനമായ നവംബര് 1 നു ആരംഭിച്ചു. ഫൗണ്ടറും സി.ഇ.ഒ.യുമായ ജോസി ജോർജ്, കോ-ഫൗണ്ടറും സി.ഒ.ഒ.യുമായ ഫ്രാൻസിസ് പൈനാപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ ഡിജിറ്റൽ മാധ്യമ സംരംഭം യാഥാർത്ഥ്യമായത്..
ഫാ. സിബി സെബാസ്റ്റ്യൻ പ്രാർത്ഥനാഗാനം ആലപിച്ചു. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങളെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് റേഡിയോ കേൾക്കാൻ ക്ഷണിച്ചുകൊണ്ട് ആപ്പ് സൈൻ-അപ്പ് ക്യാമ്പയിൻ നടന്നു. ഉദ്ഘാടന പ്രഖ്യാപനത്തിന് പിന്നാലെ, ഫൗണ്ടർ ജോസി ജോർജ് സ്റ്റേഷന്റെ ഭാവി കാഴ്ചപ്പാടുകൾവിശദീകരിച്ചു. കോ-ഫൗണ്ടർ ഫ്രാൻസിസ് പൈനാപ്പള്ളി റേഡിയോയുടെ പ്രവർത്തന രീതികളെക്കുറിച്ചും കമ്മ്യൂണിറ്റി ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമാക്കി.

പ്രാരംഭ ചടങ്ങുകൾക്ക് ശേഷം തൃശൂർ സ്റ്റേഷനിൽ നിന്നുള്ള ലൈവ് സംപ്രേക്ഷണം ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര നെറ്റ്‌വർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേഷന്റെ ഔദ്യോഗിക ജിംഗിളിന്റെ ലൈവ് പ്രകാശനവും നടന്നു. പ്രമുഖ ചലച്ചിത്ര താരങ്ങളും സാമൂഹിക നേതാക്കളും ആശംസകൾ അർപ്പിച്ചു.

ബ്രോഡ്കാസ്റ്റ് ഡയറക്ടർ മീനാ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ ‘മീറ്റ് ദ ടീം വിഭാഗം നടന്നു.. ഇന്ത്യയിലും അമേരിക്കയിലുമായി പ്രവർത്തിക്കുന്ന അണിയറപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തെക്കുറിച്ച് അവർ വിശദീകരിച്ചു.
‘യൂത്ത് റേഡിയോ വീഡിയോ’ പ്രകാശനവും ഉണ്ടായിരുന്നു.

പ്രദേശിക കൂട്ടായ്മ വളർത്തുന്നതിൽ പങ്കുവഹിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിചു. , ‘നമ്മുടെ ഇവന്റ്സ്’, ‘നമ്മുടെ ലോക്കൽ’ സംരംഭങ്ങൾ വ്യക്തമാക്കുന്ന വീഡിയോകളും പ്രദർശിപ്പിച്ചു.

മിമിക്രി, മാജിക്/ഇല്യൂഷൻ ഷോ , ‘പ്ലേ ആൻഡ് വിൻ’ മത്സരങ്ങൽ എന്നിവ ചടങ്ങിന് ഉല്ലാസം പകർന്നു.

അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിക്ക് ആദരമർപ്പിച്ചുകൊണ്ട് പ്രത്യേക അനുസ്മരണ വീഡിയോ പ്രദർശിപ്പിച്ചു. ഫാദർ പോൾ പൂവത്തിങ്കലിന്റെ സംഗീതവിരുന്നും നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ് ഉൾപ്പെടെ പത്തിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിയവേ ഉപയോഗിച്ചത് 26 ഓളം മൊബൈൽ നമ്പറുകൾ; കാടങ്കോട് സ്വദേശി മുത്തലീബ് മൈസൂരുവിൽ പിടിയിൽ
Scroll to top

You cannot copy content of this page