കുമ്പള: ഈ മാസം പന്ത്രണ്ടാം തീയതി കാസർകോട്ട് നടക്കുന്ന ആൾക്കൂട്ട അരാജകത്തിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര വൻ വിജയമാക്കാൻ ബിജെപി കുമ്പള പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. രവീന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ബിജെപി കുമ്പള പഞ്ചായത്ത് സൗത്ത് പ്രസിഡണ്ട് സുജിത് റെെ അധ്യക്ഷത വഹിച്ചു. ബിജെപി കുമ്പള മണ്ഡലം പ്രസിഡണ്ട് വിക്രം പൈ, ഒബിസി ജില്ലാ പ്രസിഡണ്ട് വത്സരാജ് കെ പി, ജില്ലാ വൈസ് പ്രസിഡണ്ട് മുരളീധര യാദവ്, ഒബിസി ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ മുജം കാവ്, ജില്ലാ കമ്മിറ്റി അംഗം രമേഷ് ഭട്ട്, ബിജെപി കുമ്പളമണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് പുണിയൂർ,കുമ്പളമണ്ഡലം വൈസ് പ്രസിഡണ്ട് മാരായ. സുധാകര കമ്മത്ത്, പ്രേമാവതി, ബിജെപി കുമ്പളമണ്ഡലം ട്രഷറർ രാധാകൃഷ്ണറൈ, ബിജെപി കുമ്പള പഞ്ചായത്ത് നോർത്ത് പ്രസിഡണ്ട്, ശിവപ്രസാദ് റൈ, കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി വിവേകാനന്ദ ഷെട്ടി, പഞ്ചായത്ത് മെമ്പർമാരായ, അമിത കെ, കാഞ്ചാറ, ശാരദ, അജിത് കുമാർ, മണ്ഡലം കമ്മിറ്റി മെമ്പർ വിനോദൻ കടപ്പുറം പ്രസംഗിച്ചു







