കാറഡുക്ക: ജഗത് മാ താ ആശുപത്രി, കൗമുദി നേത്രാലയം എന്നിവയുടെ സഹകരണത്തോടെ സേവാഭാരതി ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി. നേത്ര പരിശോധനക്കു 165 പേരും ജനറൽ മെഡിസിൻ , ശ്വാസകോശം , ഗൈനക്കോളജി പരിശോധനക്കു 85 പേരും എത്തിയിരുന്നു.
സേവാ ഭാരതി കാറടുക്ക പ്രസിഡന്റ് ചന്ദ്ര എസിബി അധ്യക്ഷത വഹിച്ചു. സുനിൽ കുമാർ ബാലകണ്ടം ഉദ്ഘാടനം ചെയ്തു. ജില്ലാ സഹസേവ് പ്രമുഖ് രഘുനാഥ് കുഡ്ലു, ദയാനന്ദ് ഭട്ട് , സത്യനാരായണ പ്രസാദ്പ്രസംഗിച്ചു.ഡോ. സുനിൽ ,ഡോ. മനോജ് കൃഷ്ണ, ഡോ. അനിരുദ്ധ്, ഡോ. ബാലകൃഷ്ണ, ഡോ. കാവ്യ കെവി രോഗികളെ പരിശോധിച്ചു. ബ്രിജേഷ് സ്വാഗതവും സൗജന്യ നന്ദിയും പറഞ്ഞു.








