കാസർകോട്: അണങ്കൂർപി ടി എം മദ്രസയിൽ നടന്ന അണങ്കൂർ റെയ്ഞ്ച് മുസാബഖ മത്സര ത്തിൽ ബെദിര ഹയാത്തുൽ ഹുദാ മദ്റസ രണ്ടാം സ്ഥാനം നേടി. 22 മദ്രസകൾ മാറ്റുരച്ചമത്സരത്തിൽ 302 പോയിന്റു മായണ ഹയാത്തുൽ ഹുദ രണ്ടാം സ്ഥാനത്തെത്തിയത്. സൂപ്പർ സീനിയർ, ജനറൽ, വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പും, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ റണ്ണേഴ്സ്സ് അപ്പും, ജൂനിയർ, അലുംനി വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും, മുഅല്ലിം വിഭാഗത്തിൽ സെക്കന്റ് റണ്ണർ അപ്പും ഹയാത്തുൽ ഹുദാ മദ്രസ നേടി . മത്സരാർത്ഥികളെയും അധ്യാപകരെയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും പിടിഎ കമ്മിറ്റി ഭാരവാഹികളും അഭിനന്ദിച്ചു.







