അർണബ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു; മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റ്, കനത്ത ജാഗ്രത, കനത്ത മഴ തുടങ്ങി

ഹൈദരാബാദ്: അതിതീവ്ര ചുഴലിക്കാറ്റായ അർണബ് ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്ത് കരതൊട്ടു. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിൻ്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ പൂർത്തിയായത്. ആന്ധ്രാപ്രദേശ് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ വരവിനോടനുബന്ധിച്ചു കനത്ത മഴയും കാറ്റും നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി വീഴുകയും , പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും …

‘ഓപറേഷന്‍ തെളിമ’; ചെർക്കളയിലെയും മേൽപ്പറമ്പിലെയും അഞ്ച് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

കാസർകോട്: ഭക്ഷ്യ സുരക്ഷാ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ചെർക്കളയിലെയും മേൽപ്പറമ്പിലെയും അഞ്ച് സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സും മൂന്ന് സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്തു. എണ്ണക്കടികള്‍ നിര്‍മിക്കുന്ന നിര്‍മാണ യൂണിറ്റുകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.ഓപറേഷന്‍ തെളിമ 2.0 എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് ജില്ലയില്‍ രണ്ട് സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തിയത്. മേല്‍പ്പറമ്പ, ചെര്‍ക്കള ഭാഗങ്ങളിലെ നിര്‍മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. മോശമായ രീതിയില്‍ കണ്ടെത്തിയ 93 ലിറ്റര്‍ …

റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പാർസൽ ഓഫീസിലെ പോർട്ടർ അറസ്റ്റിൽ

കാസർകോട്: റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോർട്ടർ അറസ്റ്റിൽ. റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസിലെ പോർട്ടറും പെരിയ രാരപ്പനടുക്കം ചെറുക്കപ്പാറ സ്വദേശിയുമായ കെ ഇസ്മായിൽ(47) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് സംഭവം. ഡോർമെറ്ററിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരുന്ന യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കിടക്കയിലേക്ക് തള്ളിയിട്ടു. യുവതിയുടെ ദേഹത്ത് സ്പർശിച്ച പോർട്ടർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ ആവശ്യപ്പെടുകയും ലൈംഗിക ചുവയുള്ള ആംഗ്യങ്ങളും മറ്റും കാണിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. മുറിയിൽ നിന്ന് …