അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിധി നവംബര്‍ 12 ന്; പി ജയരാജനും ടിവി രാജേഷും പ്രതികള്‍

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി നവംബര്‍ 12 ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. 2012 ഫെബ്രുവരി 20 നായിരുന്നു എം എസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സംഭവസമയത്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണമുണ്ടായത്. കണ്ണൂര്‍ തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍ വച്ച് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂറിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തി എന്നാണ് കേസ്. നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിചാരണ കാലയളവിനിടെ രണ്ട് പ്രതികള്‍ മരണപ്പെട്ടിരുന്നു. 33 പ്രതികളുള്ള കേസില്‍ പി ജയരാജന്‍ 32-ാം പ്രതിയും, ടി വി രാജേഷ് 33-ാം പ്രതിയുമാണ്. സഹകരണ ആശുപത്രിയില്‍ വെച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
തളങ്കര, കടവത്ത് യുവാവിനെ കഴുത്ത് മുറുക്കി കൊന്നത് കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയായ അഫ്രീദ്ഖാനും കൂട്ടാളികളും; മുഴുവന്‍ പ്രതികളും അറസ്റ്റില്‍, കൊലക്ക് കാരണം പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം, കൊലയാളികളെ ദിവസങ്ങള്‍ക്കകം കുടുക്കിയത് കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവ്
Scroll to top

You cannot copy content of this page