തമിഴ്‌നാട്ടില്‍ മിനിമം ഓട്ടോ നിരക്ക് 50 രൂപ; ഒരോ കിലോമീറ്ററിനും 25 രൂപ, ചാര്‍ജ് വര്‍ധിപ്പിച്ചത് പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

ചെന്നൈ: നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടില്‍ ഓട്ടോ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് ഇരട്ടിയാക്കി 50 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. 1.8 കിലോമീറ്ററിനാണ് 50 രൂപ മിനിമം ചാര്‍ജ്. ഇതിനുശേഷമുള്ള ഓരോ അധിക കിലോമീറ്ററിനും 25 രൂപ വീതവും നല്‍കണം. അതേസമയം മലയാരമേഖലകളില്‍ മിനിമം ചാര്‍ജ് 60 ആക്കി. പിന്നീടുള്ള ഓരോ കിലോമീറ്റിനും 30 രൂപ അധികം നല്‍കണം. തമിഴ്നാട് സര്‍ക്കാരിന്റെ ഗതാഗത വകുപ്പാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള സമയങ്ങളിലെ യാത്രയ്ക്ക് സാധാരണ മീറ്റര്‍ നിരക്കിന്റെ ഒന്നരയിരട്ടി തുക യാത്രക്കാര്‍ നല്‍കേണ്ടിവരും. വെയിറ്റിങ് ചാര്‍ജ് മിനിറ്റിന് ഒരു രൂപ എന്ന നിരക്കിലാണ് നിജപ്പെടുത്തിയിട്ടുള്ളത്. 2013 ഓഗസ്റ്റിലായിരുന്നു തമിഴ്നാട്ടില്‍ ഇതിനുമുമ്പ് ഓട്ടോ നിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നത്. അന്ന് ആദ്യത്തെ 1.8 കിലോമീറ്ററിന് 25 രൂപ മിനിമം ചാര്‍ജും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ധനവില, ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകള്‍ എന്നിവ ക്രമാതീതമായി ഉയര്‍ന്നതോടെ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംഘടനകള്‍ നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിവരികയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
Scroll to top

You cannot copy content of this page