കോവളം സ്പാ പീഡന കേസ്; വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ, സ്പായിലെ വരുമാനം എത്തിയിരുന്നത് മായയുടെ അക്കൗണ്ടിൽ

തിരുവനന്തപുരം: കോവളത്തെ സ്പാ പീഡന കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്സിൽ. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഹെൽത്ത് ഇൻസ്പെക്ടർ ആണ് യുവതി. നഗരൂർ ഹെൽത്ത് ഇൻസ്പെക്ടർ ആണ് പിടിയിലായ മായ. സ്പാ വരുമാനം ആദ്യമെത്തിയത് മായയുടെ അക്കൗണ്ടിലേക്കാണ്. അതിൽ നിന്നാണ് അനുരൂപിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്.
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ് അറസ്റ്റിലായ മായ. ഹെൽത്ത് ഇൻസ്പെക്ട‍ർക്കും സ്പാ നടത്തിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മായയെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിനെ അറസ്റ്റിനു ശേഷം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആന്ധ്രാ സ്വദേശിയായ 16കാരിയാണ് കോവളത്തെ സ്പായിൽ പീഡനത്തിനിരയായത്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്‌പാകളിൽ ജീവനക്കാരായ ചെറിയമ്മയും ഭർത്താവുമാണ്‌ സ്‌പാ ഉടമകൾക്ക്‌ കൈമാറിയത്‌. ചെറിയമ്മയും ഭർത്താവും അനാശാസ്യപ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നവരാണെന്നു പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആയുര്‍കേരള, ഡാലിയ ഹോം, കേരള ആയുര്‍വേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
Scroll to top

You cannot copy content of this page