അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി പിടിയിൽ

വടകര: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂത്താളിയിൽ നിന്നും പിടിയിലായ അനസിൻ്റെ പ്രധാന കൂട്ടാളിയും എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്‌മലിൻ്റെ ഏറ്റവും അടുത്ത കൂട്ടാളിയുമാണ് ഫിറോസ്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനും കേസുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതും ഫിറോസ് ആണെന്ന് പൊലീസ് പറഞ്ഞു. കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഇയാളാണെന്നു പറയുന്നു. കേസിലെ പ്രധാനിയായ വയനാട് സ്വദേശി ഷിൻ്റോ ഷിജുവുമായുള്ള നേരിട്ടുള്ള ഇടപാട് നടത്തിയതും പിടിയിലായ ഫിറോസാണ്. ഇയാളെ മുൻപ് മൊടക്കല്ലൂരിലെ ലോഡ്‌ജിൽ വച്ച്‌ യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്സൈസ് സംഘം പിടികൂടിയിരുന്നു. അന്ന് ജയിലിലായ ഫിറോസ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് ഇടപാട് നടത്താൻ ഇറങ്ങിയപ്പോഴാണ് പേരാമ്പ്രയിൽ നിന്നും പിടികൂടിയത്. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.എം.അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തി പ്രതിയെ വടകര പൊലീസിന് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page