പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; പിടിയിലായത് ഹ്യൂമനോയിഡ് റോബോട്ട്

ബെര്‍ലിന്‍: പെണ്‍കുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് സംഭവം. ഹ്യൂമനോയിഡ് റോബോട്ട് ആണ് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയത്. റോബോട്ടിന്റെ ഉടമയും സുഹൃത്തും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം നടത്തുകയുംചെയ്തതായാണ് വിവരം. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ 16-കാരനും ഇയാളുടെ സുഹൃത്തായ 19-കാരനും എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് 16-കാരിക്ക് നേരേ അതിക്രമമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരേ നാലടിയോളം നീളവും മാര്‍വല്‍ സൂപ്പര്‍ഹീറോയായ അയണ്‍മാനിന്റെ സമാനമായ ഡിസൈനിലുള്ളതുമായ റോബോട്ട് നടന്നുവരികയായിരുന്നു. റോബോട്ടിനെ ആശ്ലേഷിക്കുന്നതിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു. പെണ്‍കുട്ടിയുടെ പിന്‍ഭാഗത്ത് മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി ബഹളംവെച്ച് പിന്നോട്ട് മാറുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി അപ്പോള്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു കാറിന്റെ ഡിക്കിയില്‍നിന്ന് റോബോട്ടിനെ കണ്ടെത്തി. റോബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. റോബോട്ടിന്റെ ഉടമയുടെയും ഇയാളുടെ സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. റോബോട്ടുകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. വലിയ കുറ്റകൃത്യങ്ങള്‍ക്ക് പോലും റോബോട്ടിനെ ഉപയോഗിക്കാമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page