കദളിപ്പഴം കിട്ടാനില്ല: നഗരങ്ങളിൽ വില സെഞ്ച്വറിയിലേക്ക്; നേന്ത്രപ്പഴവും 85 കടന്നു: അവശ്യസാധനങ്ങളുടെ വിലകയറ്റം; നെഞ്ചിടിപ്പിൽ വീട്ടമ്മമാർ

കാസർകോട് : വിപണിയിൽ പഴം- പച്ചക്കറി വില കുതിച്ചുയരുന്നു. കദളിപ്പഴത്തിന് നഗരങ്ങളിൽ 90 മുതൽ 100 രൂപ വരെ ഈടാക്കുമ്പോൾ ഗ്രാമീണ മേഖലകളിൽ 70മുതൽ 80 രൂപ വരെയാണ് വില. നേന്ത്രപ്പഴത്തിനും വില 85 കടന്നു.

അവശ്യസാധനങ്ങളുടെ വില നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്നു. ഉള്ളി വില ഇനിയും കുറവില്ല. ഇപ്പോഴും 55 രൂപ.51രൂപയായി കുറഞ്ഞ പഞ്ചസാരയ്ക്ക് ഇന്നലെ 54 രൂപയായി ഉയർന്നു. വെള്ളുള്ളി വില റെക്കോർഡിലേക്ക് കുതിക്കുന്നു .ഇന്നലത്തെ വില 260 രൂപ. വെല്ലം വില 62 രൂപയായി കുറഞ്ഞപ്പോൾ കോഴിക്ക് 150 രൂപയായി ഉയർന്നു. പഴം- പച്ചക്കറികൾക്കെല്ലാം വിപണിയിൽ നേരിയ വിലകയറ്റമുണ്ട്.

ചെറുനാരങ്ങയ്ക്ക് കുത്തനെ ഉയർന്ന വിലയിൽ മാറ്റമില്ല. വലുതിന് 280 രൂപയും, ചെറിയ ഇനം ചെറുനാരങ്ങയ്ക്ക് 200 മാണ് വില.മുട്ട വില ഒരെണ്ണ ത്തിന് 6.20 രൂപയായി തുടരുന്നുണ്ട്.
തക്കാളി വില 25ൽ നിന്ന് 31 രൂപയായി.മറ്റു പച്ചക്കറികളുടെ വില നിലവാരം ഇ ങ്ങനെ: പച്ചമുളക് 60,ഉരുളക്കിഴങ്ങ് 26,ഇഞ്ചി 100, കക്കിരി 50,വെള്ളരി 50, കോവയ്ക്ക 60,പയർ 70, ബീൻസ് 80, വെണ്ടക്ക 60,കാരറ്റ് 56,ബീറ്റ്റൂട്ട് 50,കാബേജ് 35, മുരിങ്ങ 90, കൈപ്പക്ക 80, പടവലം 50,ചേന 44,മത്തൻ 30, വെള്ളച്ചറങ്ങ 60, ദാരപ്പീര 60,പച്ചമാങ്ങ 120മുതൽ 180 വരെ, വെള്ളരിക്ക 12, കാപ്സിക്കം 100, കുമ്പളങ്ങ 20.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page