ചെമ്മനാട് ജി.എച്ച്.എസ്.എസിൽ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാസർകോട്: ചെമ്മനാട് ജി.എച്ച്.എസ്.എസിൽ പുതുതായി അനുവദിച്ച എൻ എസ് എസ് യൂണിറ്റ് കെ. നീലകണ്ഠൻ എം.എൽഎ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കാർവർണൻ കാവുങ്കാൽ
അധ്യക്ഷത വഹിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ കാടാങ്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഹുസൈൻ , വിവിധ
വാർഡ് മെമ്പർമാർ, എസ്.എം.സി ചെയർമാൻ, എം.പി.ടി.എ പ്രസിഡന്റ്, ഒ.എസ്.എ പ്രസിഡന്റ്, പി.ടി.എ വൈസ് പ്രസിഡന്റ്, അധ്യാപക പ്രതിനിധികൾ, സ്കൂൾ ലീഡർ തുടങ്ങിയവർ പങ്കെടുത്തു.


വിദ്യാർഥികളിൽ സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനും സമൂഹസേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിനും എൻഎസ്എസ് യൂണിറ്റ് പ്രയോജനപ്പെടുമെന്ന് ഉൽഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് വിദ്യ പി.എ സ്വാഗതവും
ഹെഡ്മിസ്ട്രസ് ജയലക്ഷ്മി കെ.കെ. നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റ് സ്കൂളിൽ ഒരുക്കിയ ഗാന്ധി സ്മൃതി പഥത്തിൽ എംഎൽഎയും മറ്റു വിശിഷ്ടാതിഥികളും പുഷ്പാർച്ചന നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page