കാസര്‍കോട്: കര്‍ണാടക നിര്‍മ്മിത പാക്കറ്റു മദ്യവുമായി യുവാവ് അറസ്റ്റില്‍. മംഗല്‍പാടി ,അട്ക്ക ഭഗവതി നഗറിലെ സായി കൃപയില്‍ ബി. കേശവ (45)യെ ആണ് എസ്‌ഐ സന്തോഷ് വിവിയും സംഘവും അറസ്റ്റു ചെയ്തത്.
ഇന്നലെ രാത്രി എട്ടുമണിയോടെ അട്ക്ക എസ്.സി കോളനിക്കു സമീപത്തെ റോഡരുകില്‍ വച്ചാണ് കേശവയെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 180 മില്ലിയുടെ 16 ടെട്രാ പാക്കറ്റ് മദ്യവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.







