രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം: കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി

കുമ്പള: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെ ന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധ സമരത്തിനിടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധി യെയും,മറ്റും അറസ്റ്റ് ചെയ്തതിൽ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു.വസന്ത ആരിക്കാടി,ബ്ലോക്ക് കോൺ. പ്രസിഡണ്ട് ലോക്നാഥ ഷെട്ടി, ഗണേഷ് ഭണ്ഡാരി, നാസർ മൊഗ്രാൽ, നാരായണ കളത്തൂർ, ലത്തീഫ് ആരിക്കാടി, ഉസ്മാൻ ആരിക്കാടി, തോമസ് ഡിസൂസ, ശ്രീധരൻ റൈ,പത്മ ആരിക്കാടി,ശേഖർ ദർബാർകട്ട,ഓഫീസ് ഇബ്രാഹിം കെ എസ്,പൃഥ്വിരാജ് ഷെട്ടി നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page