കാസര്‍കോട്: നീലേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട. അരക്കിലോയില്‍ അധികം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഉപ്പള, സോങ്കാല്‍ സ്വദേശികളായ അഹമ്മദ് ഇര്‍ഷാദ് (32), അബ്ദുല്‍ ഹമീദ് (30) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും ഹൊസ്ദുര്‍ഗ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് (വ്യാഴം) ഉച്ചയോടെ നീലേശ്വരം റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് വച്ചാണ് ഇരുവരും പിടിയിലായത്. പഞ്ചാബില്‍ നിന്നു എംഡിഎംഎ കടത്തിക്കൊണ്ടു
വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി ജാഗ്രതയിലായിരുന്നു പൊലീസ്. ജില്ലാ പൊലീസ് മേധാവി നിധിന്‍ രാജിന്റെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമും ഹൊസ്ദുര്‍ഗ് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.







