കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിൽ എ ഐ സാങ്കേതിക വിദ്യയോടെയുള്ള സിടി, എംആർഐ സ്കാനിങ് സെന്റർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിൽ അത്യാധുനിക എ ഐ
സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സിടി, എംആർഐ സ്കാനിങ് സെന്റർ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു .
ആശുപത്രി സി.ഇ.ഒ ദിലീപ് കെ.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റർ സതീഷ് നമ്പ്യാർ സ്വാഗതം പറഞ്ഞു.

ആശുപത്രിയിൽ മുഴുവൻ സമയവും ലഭ്യമായ പ്രമുഖ ഐ.വി.എഫ് വിദഗ്ധനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രാഘവേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട്ടെ ജനങ്ങൾക്ക് അത്യാധുനികവും മികവുറ്റതുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സൺറൈസ് ആശുപത്രി എപ്പോഴും പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കാറുണ്ടെന്നും അത് ഇവിടെ കാണുന്നതിൽ വളരെ സന്തോഷമുണ്ടെന്നുംഗോവിന്ദൻ പള്ളിക്കപ്പിൽഎം എൽ എ അഭിപ്രായപ്പെട്ടു.
പ്രമുഖ ഗൈനക്കോളജിസ്റ്റുകളായ ഡോ. കൃഷ്ണകുമാരി, ഡോ. രമ്യ ജെ. പ്രസാദ് തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളും ജീവനക്കാരും പങ്കെടുത്തു. ഓപ്പറേഷൻസ് മാനേജർ രേണുക ദേവി നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page