കുമ്പളയിൽ തെരുവ് നായ ശല്യം ദുസ്സഹം: അധികൃത നടപടി ഉടൻ വേണം: മർച്ചന്റ് യൂത്ത് വിംഗ്

കുമ്പള: തെരുവ് നായകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഷെൽട്ടർ പദ്ധതിയും പാളിയതോടെ നാടുനീളെ തെരുവ് നായ്ക്കളെ കൊണ്ട് നിറഞ്ഞു.കുമ്പള നഗരത്തിലും, പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നു. സ്കൂൾ-മദ്രസ വിദ്യാർത്ഥികൾ നടന്നുപോകുന്ന റോഡുകളിലും, വഴികളിലുമെല്ലാം തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. എപ്പോഴാണ് വിദ്യാർത്ഥികളുടെ മുന്നിലേക്ക് ചാടി വീഴുക എന്ന ഭയപ്പാടിലാണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും.

തെരുവ് നായകളുടെ ആക്രമണത്തിൽ ജനങ്ങൾ തുടർച്ചയായി ഭീഷണി നേരിടുകയാണ്. ഈ പ്രശ്നത്തിൽ കർശനമായ നടപടികൾക്ക് സുപ്രീംകോടതി സർക്കാറിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അത് നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ താല്പര്യമെടുത്തിട്ടില്ല.
ആകെ ചെയ്തത് കുറച്ച് നായ്ക്കളെ പിടിച്ചു വന്ധ്യംകരിച്ചു വിടുക മാത്രമായിരുന്നു .

കുമ്പളയിൽ ജനജീവിതത്തിനു ഭീഷണിയായിട്ടുള്ള തെരുവുനായ്ക്കളെ പിടികൂടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മർച്ചന്റ് യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയും, യൂണിറ്റ് പ്രസിഡന്റുമായ അഷ്റഫ് , യൂണിറ്റ് ജന സെക്രട്ടറി ഹൈദർ ,ട്രഷറർ സിദ്ദീഖ് മുബാറക് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം, പൊലീസ് നിര്‍ദേശിച്ചിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നു; കേന്ദ്രസര്‍വകലാശാലയില്‍ വന്ദേമാതര പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്
Scroll to top

You cannot copy content of this page