പിലിക്കോട് രണ്ടാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെണ്ണൽ നാളെ
കാസർകോട്: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. ജില്ലയില്‍ പിലിക്കോട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 02 പിലിക്കോട് സ്ത്രീ സംവരണം ആണ്. ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് ഉപ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നാളെ രാവിലെ 10 ന് ആരംഭിക്കും. സിപിഎമ്മിലെ ഓമന, കോൺഗ്രസ്സിലെ കെ സന്ധ്യ, ബിജെപിയിലെ ഉമാവതി എന്നിവരാണ് സ്ഥാനാർത്ഥികൾ. 1113 വോട്ടർമാരാണ് വാർഡിൽ ഉള്ളത്.