കാസര്‍ര്‍കോട്: പെര്‍ള ഗുണാജെയില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബണ്ട് വാള്‍ ബൈര്‍മാര്‍ സ്വദേശി രാജേഷ് പൂജാരി(43) ആണ് അറസ്റ്റിലായത്. സി ഐ അനൂപ് കൃഷ്ണയുടെ നിര്‍ദേശപ്രകാരം എസ് എച്ച് ഒ സുനില്‍കുമാര്‍, എസ് ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച കര്‍ണാടക ബിസി റോഡ് സ്വദേശിയും പെര്‍ളയില്‍ താമസക്കാരനുമായ നൗഷാദ് (34 ), പഞ്ചിക്കല്ലിലെ ഇ മുഹമ്മദ്( 41), കര്‍ണാടക പറങ്ക്‌പേട്ട സ്വദേശി മുഹമ്മദ് ഷാഹിദ്( 29 ), ബൈത്തുല്‍പദവിലെ നവീന്‍ (48) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ റിമാന്റുചെയ്തു. ഈ മാസം 24 ന് പുലര്‍ച്ചെയാണ് പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ഗുണാജെയില്‍ ട്രാന്‍സ്ഫോര്‍മറിന് സമീപം സൂക്ഷിച്ചിരുന്ന കെഎസ്ഇബിയുടെ വൈദ്യുതി കേബിളുകള്‍ സംഘം കടത്തികൊണ്ടുപോയത്. നാലുലക്ഷം രൂപ വില വരുന്ന കേബിള്‍ പിക്കപ്പ് വാനിലാണ് കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. രണ്ട് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന 1,000 മീറ്റര്‍ നീളമുള്ള എല്‍.ടി.എ.ബി കേബിളുകളാണ് കവര്‍ന്നത്.







