കാസര്‍കോട്: ഉപ്പള പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പളയിലെ ഒരു മാർബിൾ കടയിലെ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി വിശാ ൽ(21)ആണ് മരിച്ചത് . വിശാലും സഹ തൊഴിലാളികളായ മറ്റു രണ്ടുപേരും ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് 11 മണിയോടെയാണ് ഉപ്പള പുഴയില്‍ കുളിക്കാന്‍ എത്തിയത്. ഒരാള്‍ കരയില്‍ നില്‍ക്കുകയായിരുന്നു. വിശാലും സുഹൃത്തും പുഴയില്‍ ഇറങ്ങുകയായിരുന്നു.കുളിച്ചു കൊണ്ടിരിക്കെ വിശാല്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വിശാലിനെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വിവരം പരിസരവാസികളെ അറിയിക്കുകയായിരുന്നു. ഉപ്പളയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മംഗൽ പ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.







