മയക്കുമരുന്ന് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമമെന്ന്; പൈവളിഗെ പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണവുമായി യുവാവ്, ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

കുമ്പള: കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കേസില്‍ കുടുക്കാനും വ്യക്തിഹത്യ നടത്താനും പൈവളിഗെ പഞ്ചായത്ത് അംഗം സകരിയ്യ എന്ന ജെക്കി ശ്രമിക്കുന്നതായി ചിപ്പാര്‍ സ്വദേശിയായ യുവാവ്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് പഞ്ചായത്തംഗത്തിനെതിരെ ഉമ്മര്‍ ഫാറൂഖ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറില്‍ മയക്കുമരുന്നുണ്ടെന്ന് കാണിച്ച് നിരന്തരം വാഹനം പരിശോധിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഗള്‍ഫ് നമ്പറുകളില്‍ നിന്ന് ആളുകളെ വിളിപ്പിച്ചും കേരള, കര്‍ണാടക പൊലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് തന്നെ വേട്ടയാടുന്നതെന്നും ഉമ്മര്‍ ഫാറൂഖ് പറയുന്നു. താന്‍ നിയമാനുസൃതമായ കച്ചവടം നടത്തുന്ന ആളാണ്. ഇതുവരെ തന്റെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ ഒന്നും കേരള, കര്‍ണാടക പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സകരിയ്യയുടെ മണ്ണുകടത്ത് കര്‍ണാടക പൊലീസ് പിടികൂടുകയും വാഹനങ്ങളും യന്ത്രങ്ങളും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയത് താനാണെന്ന് തെറ്റിദ്ധരിച്ചാണ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും ജീവന് ഭീഷണിയുണ്ടെന്നും ഉമ്മര്‍ ഫാറൂഖ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page