ഉള്ളാളില്‍ വന്‍ മയക്കുമരുന്ന് വേട്ട; 240 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍

ഉള്ളാള്‍: മുടിപ്പൂവില്‍ വന്‍ മയക്കുമരുന്ന് വേട്ട. മംഗളൂരു പൊലീസ് നടത്തിയ പരിശോധനയില്‍ 240 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കള്‍ പിടിയിലായി. കൈരങ്ങല ഗൗസിയ ജുമ്മാ മസ്ജിദിന് സമീപമുള്ള ഗൗസിയ കോമ്പൗണ്ടില്‍ താമസിക്കുന്ന നവാസ് എന്ന നവവ എന്ന മുടിപ്പു നവാസ് (35), കൈരങ്ങല നട്ടിഹിതലു വീട്ടില്‍ മുഹമ്മദ് ആരിഫ് എന്‍(36), കൈരങ്ങലയിലെ മത്തേബാരെയില്‍ താമസിക്കുന്ന ലോയ്ഡ് ഡിസൂസ (35) എന്നിവരാണ് പിടിയിലായത്. മുടിപ്പുവിലെ കായര്‍ഗോളി ക്രോസിന് സമീപം നടത്തിയ റെയ്ഡിലാണ് 24 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച വൈകുന്നേരം മംഗളൂരു സിറ്റി ക്രൈബ്രാഞ്ച് പൊലീസ് സ്ഥലത്തെത്തിയത്. ബംഗളൂരുവില്‍ നിന്ന് വലിയതോതില്‍ സ്ഥലത്തെത്തിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വ്യാപകമായി വില്‍പന നടത്തുന്ന സംഘമാണ് പിയിലായത്. എംഡിഎംഎയ്ക്ക് പുറമേ, നാല് മൊബൈല്‍ ഫോണുകളും, കള്ളക്കടത്ത് വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച ഒരു ടെമ്പോയും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ നവാസിന് മറ്റു വിവിധ സ്റ്റേഷനുകളിലായി 16 കേസുകള്‍ നിലവിലുണ്ട്. സ്ഥിരം കുറ്റവാളിയാണ്. ആക്രമണം, ഭീഷണി, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, വഞ്ചന, കന്നുകാലി മോഷണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളാണ് ഇയാളുടെ ക്രിമിനല്‍ റെക്കോര്‍ഡില്‍ ഉള്‍പ്പെടുന്നത്. മയക്കുമരുന്ന് കടത്ത് ശൃംഖലയില്‍ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അവരെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page