ചെറുവത്തൂർ: യുപിഐ ഇടപാടുകൾക്ക് നികുതി ഇൗടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്ലാസ്‌റ്റിക്ക് ഇല്ലാത്ത കടകളിൽ നിന്നും ഹരിതകർമസേന വാങ്ങുന്ന യൂസർ ഫീസ് ഒഴിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചെറുവത്തൂർ തിമിരി ബാങ്ക് ഓഡിറ്റോറിയത്തിലെ ഗോപിനാഥൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ അധ്യക്ഷനായി. ടി ശശിധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ സംഘടനാ റിപോർട്ട്, ജില്ലാ സെക്രട്ടറി ശോഭാ ബാലൻ പ്രവർത്തന റിപോർട്ട് എന്നിവ അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ എം ലെനിൻ, പി എം സുഗുണൻ, സംസ്ഥാന എക്‌സിക്കുട്ടീവംഗം രാധാകൃഷ്ണൻ കൊല്ലം, ഉദയകുമാർ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പൊതു പ്രകടനം ആരംഭിക്കും. തുടർന്ന് ചെറുവത്തൂർ ഇഎംഎസ് സ്‌റ്റേഡിയത്തിലെ ബെന്നി ഇമ്മിട്ടി നഗറിൽ നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്‌ഘാടനം ചെയ്യും.

സമ്മേളനം38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി കെ ഗോപാലൻ (പ്രസിഡന്റ്), സത്യൻ പടന്നക്കാട്, ലിജു അബൂബക്കർ, ഇ രാഘവൻ, അനിതാ രമേഷ് (വൈസ് പ്രസിഡന്റ്), ശോഭാ ബാലൻ (സെക്രട്ടറി), ശശിധരൻ കയ്യൂർ, എം മാധവൻ, കെ വി സുകുമാരൻ, മുഹമ്മദ്‌റിയാസ് (ജോയിന്റ് സെക്രട്ടറി), ഉദയൻ പാലായി (ട്രഷറർ).








