കരിന്തളം:കാലിച്ചാമരം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി നവംബർ 21 മുതൽ 25 വരെ കാലിച്ചാമരത്ത് പ്രൊഫഷണൽ നാടകോത്സവം നടക്കും .ഇതിന്റെ മുന്നോടിയായി
നടന്ന സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ ഉൽഘാടനം ചെയ്തു.പാറക്കോൽ രാജൻ അധ്യക്ഷത വഹിച്ചു. കാലിച്ചാമരത്തെ യുവ ഡോക്ടർമാരായ ആര്യ എസ് രാജ്, പി ഗോപിക എന്നിവരെ അനുമോദിച്ചു.
ആനക്കൈ ബാലകൃഷ്ണൻ, എ ആർ വിജയകുമാർ, ടി പി ശാന്ത, വാർഡ് മെമ്പർ വി വി യശോദ ,
പവിത്രൻ ആവണി, കയനി മോഹനൻ ,ഒ എം ബാലകൃഷ്ണൻ , വി മധുസൂദനൻ പ്രസംഗിച്ചു.ഭാരവാഹികളായി
ആനകൈ ബാലകൃഷ്ണൻ (ചെയ), ഒ എം ബാലകൃഷ്ണൻ (ജന കൺ) എന്നിവരെ തിരഞ്ഞെടുത്തു.വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.







