ബത്തേരി: എടുത്ത ഓണം ബംപര്‍ ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നമ്പ്യാര്‍കുന്ന് സ്വദേശിയും പൂങ്കാവനം ലോട്ടറി ഉടമയുമായ വിനീത രജീഷി(32)നാണ് കുത്തേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് പാട്ടവയല്‍ സ്വദേശിയായ ശിവകുമാര്‍ (44) നെ നൂല്‍പ്പുഴ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. വിനീതെയ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞയാറാഴ്ച രാവിലെയാണ് സംഭവം.
ഈ ലോട്ടറി കടയില്‍ നിന്ന് സ്ഥിരമായി ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുള്ള ആളാണ് ശിവകുമാര്‍. ഇതുവരെയും സമ്മാനം ലഭിച്ചിട്ടില്ല. ഓണം ബംപറും എടുത്തിരുന്നു. സമ്മാനം കിട്ടാത്തതിന്റെ പേരില്‍ രാവിലെ വിനീതയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കം മൂത്തതോടെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും കഴുത്തിനും കുത്തി. അപ്പോഴേക്കും നാട്ടുകാര്‍ എത്തി. ശിവകുമാറിനെ പിടിച്ചുമാറ്റി വിനീതയെ രക്ഷപ്പെടുത്തി. പ്രതി മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് പൊലീസെത്തി ശിവകുമാറിനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിനീതയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.







