ദമാം: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ ദമാമില്‍ ഇന്ന് നടപ്പാക്കി. കണ്ണൂര്‍ പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ(21) ശിക്ഷയാണ് നടപ്പാക്കിയത്. വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയും ഇന്ത്യന്‍ എംബസിക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. 2023-ലാണ് കേസിനാസ്പദമായ സംഭവം. ഒമാനില്‍ നിന്ന് കരമാര്‍ഗം സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അബൂട്ടിയെ സൗദി സുരക്ഷാസേന പിടികൂടിയിരുന്നു. 43 കിലോഗ്രാമോളം വരുന്ന മാരകമായ ലഹരിമരുന്ന് ശേഖരം യുവാവില്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയില്‍ വിചാരണക്കോടതിയും പിന്നീട് അപ്പീല്‍ കോടതിയും പ്രതിക്ക് വധശിക്ഷ ശരിവെക്കുകയായിരുന്നു. സുപ്രീം കോടതിയുടെയും അംഗീകാരത്തിന് ശേഷം സൗദി ഭരണാധികാരിയുടെ രാജകീയ ഉത്തരവ് (റോയല്‍ ഡിക്രി) പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച ശിക്ഷ നടപ്പിലാക്കിയത്.








