മൊഗ്രാൽ ദേശീയവേദിയുടെ റാഗിങ് വിരുദ്ധ ജില്ലാതല ബോധവൽക്കരണ പരിപാടി: ഉദ്ഘാടനം 28 ന് ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ

മൊഗ്രാൽ: റാഗിംങ്ങിന്റെ പേരിലുള്ള ക്രൂരതകൾ ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലുംഅനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തിൽ ജില്ലാതല ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ ദേശീയവേദി നാളെ തുടക്കം കുറിക്കുന്നു .
ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എ.കെ.എം.അഷ്റഫ് എം.എൽ.എ.
ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യും.
ശാരീരികവും, മാനസികവുമായ പീഡനങ്ങൾക്കു വിധേയരാവുന്ന വിദ്യാർത്ഥികൾ പിന്നീട് പഠനത്തിൽ താൽപര്യമില്ലാതെ മാനസികമായി തളർന്ന് പകുതി വഴിയിൽ പഠനം ഉപേക്ഷിക്കുന്നത് ഇന്ന് നിത്യ സംഭവമാണെന്നു ദേശീയ വേദി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
അത്തരത്തിലുള്ള ക്രൂരതകൾ ക്യാമ്പസുകളിൽ ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് ദേശീയ വേദി ജില്ലാതല ബോധവൽക്കരണ പരിപാടിക്ക് മുന്നിട്ടിറങ്ങുന്നത്.
മഞ്ചേശ്വരം ഇൻസ്പെക്ടർ വിഷ്ണുപ്രസാദ് എം.വി മുഖ്യാതിഥിയായിരിക്കും. സ്കൂൾ പിടിഎ ഭാരവാഹികൾ, അധ്യാപകർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ പ്രമുഖർ സംബന്ധിക്കും.

റാംഗിംഗിനെതിരെ റാഗിംഗിനെതിരെയുള്ള പോരാട്ടത്തിന് മുഴുവൻ ജനങ്ങളും പിന്തുണ നൽകണമെന്ന് ദേശീയ വേദി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page