ഹ്രസ്വചിത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടി; പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി കവര്‍ച്ച: നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ചെന്നൈ: ഹ്രസ്വചിത്രം നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു യുവാവില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി ഫോണുകളും പണവും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ നടിയും റിയാലിറ്റി ഷോ താരവുമായ വര്‍ഷിണി വെങ്കട്ടിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പ്ഹ്രസ്വചിത്ര നിര്‍മാണത്തിനായി പരാതിക്കാരൻ നടിക്ക് 5 ലക്ഷം രൂപ നൽകിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പണികള്‍ നടന്നില്ല. ഇതേ തുടര്‍ന്ന് യുവാവ് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ശല്യമായതോടെ പണം …

അമിത വേഗതയിൽ ഓടിച്ചു കയറ്റിയ ജീപ്പ് റെയിൽ പാളത്തിൽ കുടുങ്ങി; എക്സ്പ്രസ് ട്രെയിൻ നിറുത്തിയിട്ടു; ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ അമിത വേഗതയിൽ ഓടിച്ചു കയറ്റിയ ജീപ്പ് കുടുങ്ങിയതിനെ തുടർന്ന് എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു. ജീപ്പ് ഡ്രൈവർക്കെതിരെ റെയിൽവേ കേസെടുത്തു. ഇയാളിൽ നിന്നു പിഴ ഈടാക്കാൻ റയിൽവെ നടപടി ആരംഭിച്ചു. ഇന്നലെ തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് എക്സ്പ്രസ് ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് താഴെചൊവ്വ റെയിൽവേ ഗേറ്റ് അടച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അമിത വേഗതയിൽ ജീപ്പ് ഗേറ്റ് കടക്കാൻ ശ്രമിച്ചത്. റെയിൽവേ ഗേറ്റ് മറികടന്ന ജീപ്പ്, രണ്ട് റെയിൽവേ ട്രാക്കുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഗേറ്റ് …

ഗുണ്ടൽപേട്ടിൽ വാഹനാപകടം; പാലക്കാട് സ്വദേശിനിയായ യുവതി മരിച്ചു

ഗുണ്ടൽപേട്ട്: മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനി മരിച്ചു. മണ്ണാർക്കാട് പാലോട് സ്വദേശിനി ലിസ്ന നബീൽ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഗുണ്ടൽപേട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. മൈസൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു ലിസ്‍നയുൾപ്പെടെയുള്ള ഏഴംഗസംഘം. കുടുംബസുഹൃത്തുമൊത്ത് ബുധനാഴ്ച രാവിലെയാണ് മൈസൂരുവിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിയോടെ ഗുണ്ടൽപ്പേട്ടിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് നബീൽ ഒരാഴ്ച മുൻപാണ് ഗൾഫിൽ നിന്നെത്തിയത്. പരേതനായ പുല്ലിശ്ശേരി മൂത്തകഞ്ചേരി റഷീദിന്റെ മകളാണ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമേൽ സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ലോകരാഷ്ട്രങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, മേഖലയിൽ സൈനിക വിന്യാസം കുറച്ചാൽ 7 ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന പുതിയ നിബന്ധന ഇറാൻ മുന്നോട്ടുവെച്ചു. ​വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിൽ പോര്: വാഷിംഗ്ടണിൽ സി.എൻ.എൻ ഉൾപ്പെടെയുള്ള മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മറ്റ് പ്രധാന വാർത്താ ഏജൻസികളും ടിവി ചാനലുകളും …