പടന്നക്കാട്ടെ മുൻ നേവി ഉദ്യോഗസ്ഥൻ വീട്ടിൽ തീ പൊള്ളലേറ്റു മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: വിരമിച്ച നാവികസേന ഉദ്യോഗസ്ഥനെ വീട്ടുപറമ്പിലെ ഷെഡിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപത്തെ ടി. രാജു (74) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രാജുവിന്റെ ഭാര്യ റസിഡന്റ്‌സ് അസോസിയേഷൻ യോഗം കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് ഭർത്താവിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് പൊലിസും കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: തങ്കമണി രാജു (മുൻ അധ്യാപിക, തീർഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ). മക്കൾ: അരുൺ രാജു (കാനഡ), അശ്വതി രാജു (സ്വീഡൻ). മരുമക്കൾ: മഞ്ജുഷ (തലശ്ശേരി), അരുൺ (തൃക്കണ്ണാട്). സഹോദരങ്ങൾ: ഇന്ദിര, മനോഹരൻ, അംബുജാക്ഷി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page