നീലേശ്വരത്തെ ആശുപത്രിയില്‍ ആക്രമണം നടത്തിയ മുഖ്യപ്രതി ബംഗളൂരുവില്‍ പിടിയില്‍

കാസര്‍കോട്: നീലേശ്വരം തേജസ്വനി ആശുപത്രിയില്‍ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ബംഗളൂരുവില്‍ പിടിയില്‍. നീലേശ്വരം പേരോലിലെ സി സുധീഷിനെയാണ് നീലേശ്വരം എസ്.എച്ച്.ഒ. സാബുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സി സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ വച്ച് പിടികൂടിയത്. കഴിഞ്ഞ മാസം ഓണ ദിവസം രാത്രിയിലാണ് ആശുപത്രിയില്‍ അക്രമം നടന്നത്. മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ ആശുപത്രിയില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിലെ വീല്‍ചെയറും ലൈറ്റുകളും തകര്‍ത്തിരുന്നു. രോഗിയെ പെട്ടെന്ന് പരിശോധിച്ചില്ലെന്നാരോപിച്ചാണ് ആക്രമണം നടന്നത്. 32,000 രൂപയുടെ നാശ നഷ്ടം …

എത്തുന്നത് വിമാനത്തില്‍, മോഷണം നടത്തുന്നത് ദിവസ കൂലിയില്‍; പട്ടാപ്പകല്‍ ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച് യുപി കള്ളന്മാര്‍

കണ്ണൂര്‍: വിമാനത്തില്‍ കേരളത്തിലെത്തി മോഷണം നടത്തുന്ന സംഘം കണ്ണൂരില്‍ നടത്തിയ മോഷണ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ശനിയാഴ്ച യുപി സംഘം കണ്ണൂര്‍ നഗരത്തില്‍ മോഷണം നടത്തിയത് പട്ടാപ്പകല്‍. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപത്തെ ബി.എസ്.എന്‍.എല്ലിന്റെ സി.ടി. ബോക്സ് തകര്‍ത്ത് ചെമ്പ് കേബിള്‍ കടത്തുകയായിരുന്നു. കണ്ണൂരില്‍ പിടിയിലായ 5 യുപി സ്വദേശികളെകസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഉച്ചയ്ക്ക്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ജാക്കറ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചെത്തിയാണ് കവര്‍ച്ചനടത്തിയത്. നഗരമധ്യത്തില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേയാണ് കവര്‍ച്ച നടന്നത്. …

എന്‍.ആര്‍.ഡി.സി. രജിത് റാം എന്‍ഡോവ്‌മെന്റ് സമ്മാനിച്ചു

നീലേശ്വരം: മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ സബ് എഡിറ്ററായിരുന്ന രജിത് റാമിന്റെ സ്മരണയ്ക്കായി നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്റ്റീവും അദ്ദേഹത്തിന്റെ കുടുംബവും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ നാലാമത് രജിത് റാം എന്‍ഡോവ്‌മെന്റ് ഹോപ്പ് പിലാത്തറയ്ക്ക് സമ്മാനിച്ചു.പ്രശസ്ത ശില്‍പിയും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചല്‍ എന്‍ഡോവ്‌മെന്റ് വിതരണംചെയ്തു. ശ്യാം ബാബു വെള്ളിക്കോത്ത് അനുസ്മരണംനടത്തി. എന്‍ ആര്‍ ഡി സി പ്രസിഡന്റ് പി.യു.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഡോ.വി.സുരേശന്‍ എന്‍ഡോവ്‌മെന്റ് ജേതാക്കളെ പരിചയപ്പെടുത്തി. എന്‍ ആര്‍ ഡി സി ക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിട …

റൗഡിക്കൊപ്പം ബാറിലെത്തി അടിച്ചു പൂസായി; എഎസ്‌ഐയുടെ ഡാന്‍സ് വീഡിയോ വൈറല്‍, ഒടുവില്‍ സസ്‌പെന്‍ഷന്‍

മംഗ്‌ളൂരു: നിരവധി കേസുകളില്‍ പ്രതിയായ റൗഡിക്കൊപ്പം ബാറിലെത്തി മദ്യലഹരിയില്‍ നൃത്തം ചവിട്ടിയ എഎസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ചിക്മംഗ്‌ളൂരു, സക്കരായപ്പട്ടണം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ എച്ച്ഡി വീരേന്ദ്രയെയാണ് സസ്‌പെന്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം. റൗഡി ലിസ്റ്റില്‍പ്പെട്ട ഒരു ക്രിമനലിനൊപ്പമാണ് വീരേന്ദ്ര ബാറില്‍ മദ്യപിക്കാനെത്തിയത്. ലഹരി മൂത്തതോടെ എഎസ്‌ഐയും റൗഡിയും കൂട്ടുകാരും നൃത്തം വയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ചിലര്‍ പകര്‍ത്തി വൈറലാക്കിയതാണ് പുലിവാലായത് . വിവരം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും എത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് വീരേന്ദ്രയെ സസ്‌പെന്റ് ചെയ്തത്.

ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

മംഗളൂരു: ഭാര്യയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ കാണാതായ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി ഷിശില ഗുണ്ടിക്കാട് സ്വദേശി താനിയപ്പ ഗൗഡയാണ് മരിച്ചത്. ഇയാളുടെ ഭാര്യ ചിന്നമ്മയെ ദിവസങ്ങള്‍ക്ക് മുമ്പ് വീടിന് സമീപത്തെ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സഹോദരന്‍ ഗംഗാധര ഗൗഡ ചിന്നമ്മയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം പൊലീസ് അന്വേഷണം നടക്കവേയാണ് താനയപ്പ ഗൗഡയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചു വരുന്നതിനിടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച …

ഭക്ഷണത്തിന് സ്വാദില്ലെന്ന്; ഭക്ഷണം കഴിക്കാന്‍ എത്തിയ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു; 3 പേര്‍ക്കെതിരെ കേസ്, സംഭവം ചെങ്കള ,സിറ്റിസണ്‍ നഗറില്‍

കാസര്‍കോട്: ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലെന്നു പറഞ്ഞതിനെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ചെര്‍ക്കള, പാടിയിലെ അഭിലാഷ് (22), സുമോദ് (23), ഹരിപ്രസാദ് (20), കെ. അജിത്ത് (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ചെങ്കള, സിറ്റിസണ്‍ നഗറിലാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവാക്കള്‍. ഭക്ഷണത്തിന് രുചിയില്ലെന്നു പറഞ്ഞ …

പടന്നക്കാട് കരുവളത്ത് 31 കാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളത്തെ കനകാലയത്തില്‍ ടി.കെ റോഷിനാ(31)ണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ വീടിന്റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കരുവളത്തെ ടികെ രാമകൃഷ്ണന്റെയും സുകേശിനിയുടെയും മകനാണ്. സഹോദരങ്ങള്‍: ഋഷികേശ്, റോഷിദ്, സാക്ഷി.

തൊക്കോട്ടേക്ക് പണിക്കു പോയ യുവാവിനെ കാണാതായി

കാസര്‍കോട്: മംഗ്‌ളൂരു, തൊക്കോട്ടേക്ക് പണിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി. സഹോദരി നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടനാട്, സഹകരണ ബാങ്കിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ എ.കെ സന്തോഷി(38)നെയാണ് കാണാതായത്. 2026 ജൂണ്‍ 13ന് രാവിലെ ഏഴു മണിയോടെയാണ് സന്തോഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് ശേഷം തിരിച്ചെത്തിയില്ലെന്നു സഹോദരി നഞ്ചമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസ്; കുമ്പള, ബംബ്രാണ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരിയായ സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുമ്പള, ബംബ്രാണയിലെ ഇന്ദുഗുരി വീട്ടില്‍ സുധിഷി(27)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ബംബ്രാണയിലെ സന്ദീപിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.2026 ജൂണ്‍ 22ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം, ഹൊസങ്കടി സര്‍വ്വീസ് റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നാണ് ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച് രക്ഷപ്പെട്ടത്. ഒളിവില്‍ പോയ സുധീഷിനെ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി …

കാസര്‍കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലെ വിജിലന്‍സ് റെയ്ഡ്: കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍; യോഗ്യതയില്ലാത്ത താരങ്ങളെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിച്ചു, നീന്തല്‍ക്കുളം കരാറുകാരനില്‍ നിന്നു താല്‍ക്കാലിക ജീവനക്കാരന്‍ കൈപ്പറ്റിയത് വന്‍തുക

കാസര്‍കോട്: ‘ഓപ്പറേഷന്‍ കളിക്കളം ‘എന്ന പേരില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ വിജിലന്‍സ് ഇന്നലെ (ബുധന്‍) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതരമായ ക്രമക്കേടുകള്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അയക്കും. അതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.2025 സെപ്തംബര്‍ 29ന് ചെറുവത്തൂരില്‍ നടന്ന ജില്ലാ റവന്യു ആര്‍ച്ചറി (അമ്പെയ്ത്ത്) ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രണ്ട് പേരെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിച്ചുവെന്നാണ് റെയ്ഡില്‍ കണ്ടെത്തിയ പ്രധാന ക്രമക്കേട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും അർഹത …

ശബരിമലയിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ച 55.75 പവന്റെ സ്വർണക്കിരീടം കവർന്നു; പകരം ഡ്യൂപ്ലിക്കറ്റ് കിരീടം വച്ചു, നാലുപവന്റെ സ്വർണ്ണമാലയും കാണാതായി

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടവും മോഷണം പോയി. സ്ട്രോങ് റൂമിൽ സൂക്ഷിച്ച കിരീടം ആണ് കവർന്നത്. 2012ൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു ഭക്തൻ സമർപ്പിച്ച 55.75 പവന്റെ കിരീടമാണ് കവർന്നത്. പകരം ഡ്യൂപ്ലിക്കറ്റ് കിരീടം ആണ് കണ്ടത്. ഹൈക്കോടതി നിർദേശ പ്രകാരം ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിൽ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മോഷണ സംഭവം പുറത്തുവരുന്നത്. ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് വിവരം. സിസിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലത്താണ് കിരീടം സൂക്ഷിച്ചിരുന്നത്. വീഴ്ച പരിശോധിക്കുമെന്നും ഉപ്പു തിന്നവർ …

ഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെ ഗ്രേറ്റര്‍ നോയിഡയില്‍ ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാർ ഉറങ്ങിക്കിടന്ന സമയത്താണ് ബസിന് തീപിടിച്ചത്. പെട്ടെന്ന് പുക നിറഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. അകത്ത് കുടുങ്ങിക്കിടന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ …

മാണിമൂലയിലെ മുഖൻതോട്ടത്തിൽ ജോയി അന്തരിച്ചു; സംസ്കാരം നാളെ

ബന്തടുക്ക: മാണിമൂലയിലെ മുഖൻതോട്ടത്തിൽ ജോയി( 85) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പടുപ്പ് സെന്റ് ജോർജ് പള്ളിയിൽ നടക്കും. ഗ്രേസിയാണ് ഭാര്യ. മക്കൾ: അഖിൽ, അരുൺ, അമൽ. മരുമക്കൾ: ജോബിന (ഇടുക്കി), ജിനു (മാലൂർ), സിമി (പേരാവൂർ ).

ഹ്രസ്വചിത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടി; പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി കവര്‍ച്ച: നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ചെന്നൈ: ഹ്രസ്വചിത്രം നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു യുവാവില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി ഫോണുകളും പണവും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ നടിയും റിയാലിറ്റി ഷോ താരവുമായ വര്‍ഷിണി വെങ്കട്ടിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പ്ഹ്രസ്വചിത്ര നിര്‍മാണത്തിനായി പരാതിക്കാരൻ നടിക്ക് 5 ലക്ഷം രൂപ നൽകിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പണികള്‍ നടന്നില്ല. ഇതേ തുടര്‍ന്ന് യുവാവ് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ശല്യമായതോടെ പണം …

അമിത വേഗതയിൽ ഓടിച്ചു കയറ്റിയ ജീപ്പ് റെയിൽ പാളത്തിൽ കുടുങ്ങി; എക്സ്പ്രസ് ട്രെയിൻ നിറുത്തിയിട്ടു; ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ അമിത വേഗതയിൽ ഓടിച്ചു കയറ്റിയ ജീപ്പ് കുടുങ്ങിയതിനെ തുടർന്ന് എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു. ജീപ്പ് ഡ്രൈവർക്കെതിരെ റെയിൽവേ കേസെടുത്തു. ഇയാളിൽ നിന്നു പിഴ ഈടാക്കാൻ റയിൽവെ നടപടി ആരംഭിച്ചു. ഇന്നലെ തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് എക്സ്പ്രസ് ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് താഴെചൊവ്വ റെയിൽവേ ഗേറ്റ് അടച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അമിത വേഗതയിൽ ജീപ്പ് ഗേറ്റ് കടക്കാൻ ശ്രമിച്ചത്. റെയിൽവേ ഗേറ്റ് മറികടന്ന ജീപ്പ്, രണ്ട് റെയിൽവേ ട്രാക്കുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഗേറ്റ് …

ഗുണ്ടൽപേട്ടിൽ വാഹനാപകടം; പാലക്കാട് സ്വദേശിനിയായ യുവതി മരിച്ചു

ഗുണ്ടൽപേട്ട്: മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനി മരിച്ചു. മണ്ണാർക്കാട് പാലോട് സ്വദേശിനി ലിസ്ന നബീൽ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഗുണ്ടൽപേട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. മൈസൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു ലിസ്‍നയുൾപ്പെടെയുള്ള ഏഴംഗസംഘം. കുടുംബസുഹൃത്തുമൊത്ത് ബുധനാഴ്ച രാവിലെയാണ് മൈസൂരുവിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിയോടെ ഗുണ്ടൽപ്പേട്ടിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് നബീൽ ഒരാഴ്ച മുൻപാണ് ഗൾഫിൽ നിന്നെത്തിയത്. പരേതനായ പുല്ലിശ്ശേരി മൂത്തകഞ്ചേരി റഷീദിന്റെ മകളാണ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമേൽ സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ലോകരാഷ്ട്രങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, മേഖലയിൽ സൈനിക വിന്യാസം കുറച്ചാൽ 7 ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന പുതിയ നിബന്ധന ഇറാൻ മുന്നോട്ടുവെച്ചു. ​വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിൽ പോര്: വാഷിംഗ്ടണിൽ സി.എൻ.എൻ ഉൾപ്പെടെയുള്ള മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മറ്റ് പ്രധാന വാർത്താ ഏജൻസികളും ടിവി ചാനലുകളും …